‘ഈ മനുഷ്യന് പ്രായമാകില്ലേ’ എന്ന് എല്ലാവരെക്കൊണ്ടും ഒന്നിച്ച് പറയിച്ച മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രം കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു 68കാരൻ യുവാക്കളെ അപമാനിക്കുന്നു എന്ന് എല്ലാവരേയും സങ്കടപ്പെടുത്തി ഹിറ്റായ ഒരു ചിത്രം. ഇതുപോലെ എല്ലാവരേയും അസൂയപ്പെടുത്തുന്ന ചെറുപ്പവും ലുക്കുമാണ് നടൻ കുഞ്ചാക്കോ ബോബനും. മീശപിരിച്ച് സൺഗ്ലാസും വച്ചുള്ള ചാക്കോച്ചന്റെ ചിത്രം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.

Read More: “ഹലോ…. പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ??”

ഓരോ ദിവസം കഴിയുന്തോറും ചാക്കോച്ചൻ ചെറുപ്പമാകുന്നു എന്നാണ് എല്ലാവരും പറയുന്നത്. സൂപ്പർ ഹിറ്റ് വെബ് സീരീസ് ആയ കരിക്കിലെ ഡയലോഗാണ് ചിത്രത്തിന് താഴെ കൂടുതൽ പേരും പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മാമനോട് ഒന്നും തോന്നല്ലേ’ മക്കളേ എന്ന്.

View this post on Instagram

Rake it UP

A post shared by Kunchacko Boban (@kunchacks) on

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ചാക്കോച്ചന്റേയും ഭാര്യ പ്രിയയുടേയും ജീവിതത്തിലേക്ക് മകൻ ഇസഹാക്ക് എത്തിയത്. അടുത്തിടെ ഇവരുടെ വീട്ടിലേക്ക് മറ്റൊരു അതിഥിയും എത്തി. മിനി കൂപ്പറിന്റെ സ്പെഷ്യൽ എഡിഷൻ ആയിരുന്നു ചാക്കോച്ചൻ സ്വന്തമാക്കിയത്. അൽപ്പമേറെ സ്പെഷ്യലാണ്, ചാക്കോച്ചന്റെ ഈ പുതിയ കൂട്ടുകാരൻ. ഇന്ത്യയില്‍ ഈ സ്പെഷ്യൽ എഡിഷനിൽ വരുന്ന കാറുകൾ ആകെ 20 എണ്ണമാണ്, കേരളത്തിൽ നാലും. അതിലൊന്നാണ് ചാക്കോച്ചൻ സ്വന്തമാക്കിയിരിക്കുന്നത്.

Read More: കുഞ്ഞു ചാക്കോ ആയാലും കുഞ്ചാക്കോ ആയാലും അത് നിർബന്ധമാണ്

മിനികൂപ്പറിന്റെ അറുപതാം വാർഷികത്തോട് അനുബന്ധിച്ച് വിപണിയിലെത്തിച്ച മോഡലാണ് ഇത്. കൂപ്പര്‍ എസിന്റെ മൂന്ന് ഡോര്‍ വകഭേദമാണ് സ്‌പെഷ്യല്‍ എഡിഷനിലുള്ളത്. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

Read More: മമ്മൂക്ക പച്ച ഷർട്ടിട്ടാൽ ഞാനും പച്ച ഷർട്ടിടും, മമ്മൂക്ക കാർ വാങ്ങിയാൽ ഞാനും കാർ വാങ്ങും

ലോക്ക്ഡൗൺകാലം കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് ചാക്കോച്ചൻ. മകൻ ഇസുവിന്റെ കളിചിരികൾ ആസ്വദിച്ചും വ്യായാമത്തിൽ മുഴുകിയും സുഹൃത്തുക്കളോട് സംസാരിച്ചുമെല്ലാം ലോക്ക്ഡൗൺ കാല വിരസത അകറ്റുകയാണ് താരം. മകന്റെ വിശേഷങ്ങളും വർക്ക് ഔട്ട് ചിത്രങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook