മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക് ബോബന്റെ ജന്മദിനമാണ് ഏപ്രിൽ 16. ഇസഹാക്ക് എന്ന ഇസുക്കുട്ടന്റെ രണ്ടാം ജന്മദിനമാണ് കടന്നുപോയത്. ജന്മദിനത്തിൽ ഇസുക്കുട്ടനൊപ്പമുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുകയാണ് നടി ഉണ്ണിമായ പ്രസാദ്.
കുഞ്ഞ് ഇസഹാക്കിന് ജന്മദിന ആശംസകൾ നേർന്നുകൊണ്ടാണ് വീഡിയോ താരം പങ്കുവച്ചത്. ജോജി എന്നും ഉമ്മ എന്നുമെല്ലാം ഉണ്ണിമായ പറയുന്നത് കേട്ട് ഏറ്റുപറയുന്ന ഇസുക്കുട്ടനെ ഈ വീഡിയോയിൽ കാണാം.
Read More: ചാക്കോച്ചന്റെ ഇസുക്കുട്ടന് ഇന്ന് രണ്ടാം പിറന്നാൾ
2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്‍റെ ജനനം. 14 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. ഇസുക്കുട്ടന്റെ ഫൊട്ടോകൾ ചാക്കോച്ചൻ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ജന്മദിനത്തിൽ മകന്റെ മനോഹരമായൊരു ചിത്രം പ്രിയ പങ്കുവച്ചിരുന്നു.
Read More: ജോജി പിന്നിലുണ്ട്, സൂക്ഷിക്കുക; നസ്രിയയുടെ ഫോട്ടോയ്ക്ക് ആരാധകരുടെ പ്രതികരണം
2020ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘അഞ്ചാം പാതിര’യിൽ ചാക്കോച്ചനൊപ്പം പ്രധാന വേഷത്തിൽ ഉണ്ണിമായയും അഭിനയിച്ചിരുന്നു. ‘ജോജി’ ആണ് ഉണ്ണിമായയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. നിഴൽ, നായാട്ട് എന്നിവയാണ് ചാക്കോച്ചന്റേതായി നിലവിൽ തിയേറ്ററുകളിലുള്ള പുതിയ ചിത്രങ്ങൾ.