scorecardresearch

ചാക്കോച്ചന്റെ ഇസുക്കുട്ടന് ഇന്ന് രണ്ടാം പിറന്നാൾ

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ

Kunchako Boban, Kunchako Boban son, കുഞ്ചാക്കോ ബോബന്‍ മകന്‍, Boban Kunchacko, izahaak kunchacko, ഇസഹാഖ് കുഞ്ചാക്കോ, ബോബൻ കുഞ്ചാക്കോ, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ, Kunchako biban son latest photos, വനിത, Vanitha MagazineKunchako Boban, Kunchako Boban son, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മകന്‍, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ

കുഞ്ചാക്കോ ബോബനെ പോലെ തന്നെ നിറയെ ആരാധകരുണ്ട് മകൻ ഇസഹാക്ക് ബോബനും. 14 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. 2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്‍റെ ജനനം. ഇസുക്കുട്ടന്റെ ഫൊട്ടോകൾ ചാക്കോച്ചൻ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഇന്ന് ഇസയുടെ രണ്ടാം പിറന്നാളാണ്. മകന്റെ മനോഹരമായൊരു ചിത്രമാണ് പ്രിയ പങ്കു വച്ചിരിക്കുന്നത്.

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. മകന്‍ ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. മകന്‍ ജനിച്ച നിമിഷം മുതല്‍ അവന്റെ മാമോദീസാ ചടങ്ങ് ഉള്‍പ്പെടെ ഓരോ നിമിഷവും ചാക്കോച്ചന്‍ പ്രേക്ഷകരുമായും പങ്കുവയ്ക്കുന്നുണ്ട്. ചാക്കോച്ചന്റെ ലോകം തന്നെ ഇസയ്ക്ക് ചുറ്റുമാണെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രിയ തന്നെ പറഞ്ഞിട്ടുണ്ട്.

‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” പ്രിയ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kunchacko bobans son izahaak turns two