Latest News

‘ഇപ്പോ ശരിയാക്കിത്തരാം, ആ ചെറിയ സ്പാനർ എവിടെ:’ മെക്കാനിക്ക് ആണോ റെക്കാനിക്ക് ആണോ എന്ന് ചാക്കോച്ചൻ

“മെക്കാനിക്ക് ആണോ റെക്കാനിക്ക് ആണോ,” എന്നാണ് മകൻ ഇസഹാക്കിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ ചോദിക്കുന്നത്

Kunchako Boban, Kunchako Boban son, കുഞ്ചാക്കോ ബോബന്‍ മകന്‍, Boban Kunchacko, izahaak kunchacko, ഇസഹാഖ് കുഞ്ചാക്കോ, ബോബൻ കുഞ്ചാക്കോ, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ, Kunchako biban son latest photos, വനിത, Vanitha MagazineKunchako Boban, Kunchako Boban son, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മകന്‍, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ

കുഞ്ചാക്കോ ബോബനെ പോലെ തന്നെ നിറയെ ആരാധകരുണ്ട് മകൻ ഇസഹാക്ക് ബോബനും. ഇസുക്കുട്ടന്റെ ഫൊട്ടോകൾ ചാക്കോച്ചൻ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. മകന്റെ പുതിയൊരു ചിത്രമാണ് ചാക്കോച്ചൻ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്.

ഇസുക്കുട്ടൻ കുറേ കളിപ്പാട്ടങ്ങൾക്കൊപ്പമിരിക്കുന്ന ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിട്ടുള്ളത്. കുറേ വാഹനങ്ങളുടെയും റോഡ് റോളറും എസ്കവേറ്ററും ക്രെയിനും പോലുള്ള ഹെവി മെഷീനുകളുടെയും ചെറു രൂപങ്ങളായ കളിപ്പാട്ടങ്ങൾ ഇസഹാക്കിന്റെ മുന്നിൽ നിരതെറ്റാതെ വച്ചിരിക്കുന്നതായി ഫൊട്ടോയിൽ കാണാം.

ചിത്രത്തിനൊപ്പം രസകരമായ വാചകങ്ങളും ചാക്കോച്ചൻ നൽകിയിരിക്കുന്നു. “മെക്കാനിക്ക് ആണോ റെക്കാനിക്ക് ആണോ (തകർക്കുന്നയാൾ),” എന്നാണ് ചിത്രത്തിന് ചാക്കോച്ചൻ കാപ്ഷൻ നൽകിയിരിക്കുന്നത്. ഒപ്പം രണ്ട് സിനിമാ ഡയലോഗുകളും നൽകിയിട്ടുണ്ട് താരം.

Read More: അനിയത്തിപ്രാവിന് കിട്ടിയ പ്രതിഫലം വെളിപ്പെടുത്തി ചാക്കോച്ചൻ

‘വെള്ളാനകളുടെ നാട്’ എന്ന സിനിമയിലെ “ഇപ്പോ ശരിയാക്കിത്തരാം,” എന്ന ഡയലോഗും “ആ ചെറിയ സ്പാനർ എവിടെ,” എന്ന ഡയലോഗുമാണ് ചിത്രത്തിനൊപ്പം താരം നൽകിയിട്ടുള്ളത്.

മകനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങൾ ചാക്കോച്ചൻ പതിവായി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഈ ഓണത്തിന് കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. “കുടുംബത്തോണം” എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു താരം ചിത്രങ്ങൾ പങ്കുവച്ചത്.

ഏപ്രിലിൽ ഇസഹാക്കിന്റെ ജന്മദിന വിശേഷങ്ങളും താരം പങ്കുവച്ചിരുന്നു. 2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്‍റെ ജനനം. 14 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. ജന്മദിനത്തിൽ മകന്റെ മനോഹരമായൊരു ചിത്രം പ്രിയയും പങ്കുവച്ചിരുന്നു.

നിഴൽ, നായാട്ട്, മോഹൻ കുമാർ ഫാൻസ് എന്നിവയാണ് ഈ വർഷം ഇതുവരെ ചാക്കോച്ചന്റേതായി പുറത്തുവന്നത്. പട, ഭീമന്റെ വഴി, മലയാളം തമിഴ് ദ്വിഭാഷാ ചിത്രമായ ഒറ്റ് എന്നിവയാണ് ചാക്കോച്ചന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko bobans son izahaak photo posted on instagram

Next Story
‘ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകളിൽ,’ കസോളിൽ നിന്നുള്ള വിശേഷങ്ങൾ പങ്കുവച്ച് സാനിയSaniya Iyappan, Saniya Iyappan with daddy dance video, Saniya Iyappan viral videos, Saniya Iyappan viral photos, Saniya Iyappan dance video, Saniya Iyappan kashmir photos, Saniya Iyappan photoshoot, Saniya Iyappan film, സാനിയ ഇയ്യപ്പൻ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express