scorecardresearch

ആപ്പിൾ- ബദാം സ്മൂത്തിയുമായി ചാക്കോച്ചൻ; ഡിക്യുവിന്റെ ബിരിയാണി കൂടിയായാൽ തൃപ്തിയായെന്ന് ഷെഫ് സുരേഷ് പിള്ള

ചാക്കോച്ചന്റെ പടങ്ങൾക്ക് പ്രശസ്ത ഷെഫായ സുരേഷ് പിള്ള നൽകിയ കമന്റ് വൈറലാവുന്നു

ചാക്കോച്ചന്റെ പടങ്ങൾക്ക് പ്രശസ്ത ഷെഫായ സുരേഷ് പിള്ള നൽകിയ കമന്റ് വൈറലാവുന്നു

author-image
Entertainment Desk
New Update
Kunchacko Boban, Chef suresh pilla, കുഞ്ചാക്കോ ബോബൻ, Kunchacko Boban latest photos, Kunchacko Boban films, Kunchacko Boban news, കുഞ്ചാക്കോ ബോബൻ, ഷെഫ് സുരേഷ് പിള്ള

ലോക്ക്ഡൗൺ കാലം കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് താരങ്ങളെല്ലാം തന്നെ. ബോറടി മാറ്റാനായി പാചകപരീക്ഷണങ്ങളിൽ മുഴുകുന്നവരും ഏറെയാണ്. ലോക്ക്ഡൗൺ കാലത്ത് ആരാധകർക്കായി രുചികരമായ നിരവധി വിഭവങ്ങളും അവയുടെ റെസിപ്പിയും പരിചയപ്പെടുത്തി നടൻ മോഹൻലാലും രംഗത്ത് എത്തിയിരുന്നു. മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയ സ്പെഷൽ മീൻ ഫ്രൈ റെസിപ്പിയും ചിക്കൻ റോസ്റ്റ് റെസിപ്പിയുമെല്ലാം ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു.

Advertisment

ഇപ്പോഴിതാ, തന്റെ പാചക വൈദഗ്ധ്യം തെളിയിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.

ഒരു ഷെഫിന്റെ സഹായത്തോടെ ആപ്പിൾ- ബദാം സ്മൂത്തി ഉണ്ടാക്കിയ വിശേഷമാണ് ചാക്കോച്ചൻ പങ്കുവയ്ക്കുന്നത്. ചിത്രങ്ങൾക്ക് പ്രശസ്ത ഷെഫായ സുരേഷ് പിള്ള നൽകിയ കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

Advertisment

"ദേ.. ചാക്കോച്ചന്റെ സ്മൂത്തി. ഇനി ഡിക്യുവിന്റെ ബിരിയാണികൂടിയായാൽ തൃപ്തിയായി," എന്നാണ് സുരേഷ് പിള്ളയുടെ കമന്റ്. ഈ പോക്ക് പോയാൽ പണി പോകുമല്ലേ പിള്ളേച്ചാ? എന്ന് ആരാധകരും കമന്റ് ഏറ്റെടുത്തു കഴിഞ്ഞു.

publive-image

ഇടുക്കി പാഞ്ചാലിമേട്ടിലെ പ്രകൃതി ശക്തി ക്ലിനിക്കിൽ കർക്കിടകകാല ചികിത്സയിലാണ് കുഞ്ചാക്കോ ബോബൻ.

Read more: ഇനിയൊന്ന് അഭിനയത്തിൽ പയറ്റാം; ഷെഫ് സുരേഷ് പിള്ള സീരിയലിലേക്ക്

Kunchacko Boban Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: