scorecardresearch

സ്നേഹവാത്സല്യങ്ങൾ തിരികെ നൽകാനുള്ളതാണ്; ചിത്രങ്ങളുമായി ചാക്കോച്ചൻ

മമ്മൂട്ടിയ്ക്കും ദുൽഖറിനുമൊപ്പമുള്ള ചിത്രങ്ങളുമായി ചാക്കോച്ചൻ

Kunchacko Boban, Mammootty, Dulquer Salman, Kunchacko Boban latest news

മമ്മൂട്ടിയെന്ന താരത്തിന്റെ വലിയൊരു ഫാൻ ബോയ് ആണ് താനെന്ന് പല അവസരങ്ങളിലും തുറന്നു പറഞ്ഞിട്ടുള്ളയാളാണ് കുഞ്ചാക്കോ ബോബൻ. “എനിക്കും എന്റെ കുടുംബത്തിനും അങ്ങെന്നും ഒരു ഉപദേഷ്ടാവും വഴികാട്ടിയും അധ്യാപകനും ബിഗ് ബ്രദറുമൊക്കെയാണ്. എന്റെ സന്തോഷങ്ങളിൽ ഊഷ്മള സാന്നിധ്യമായും കഷ്ടപ്പാടുകളിൽ ആശ്വാസമായും നിങ്ങളെപ്പോഴും കൂടെയുണ്ടായിരുന്നു. നിങ്ങളോടുള്ള എന്റെ സ്നേഹവും ബഹുമാനവും അനുദിനം വളരുന്നു,” എന്നാണ് ഒരിക്കലൊരു ജന്മദിനത്തിൽ മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് കുഞ്ചാക്കോ ബോബൻ കുറിച്ചത്.

ചാക്കോച്ചനോടുള്ള വാത്സല്യം പലപ്പോഴും നേരിട്ട് പ്രകടിപ്പിക്കാൻ മമ്മൂട്ടിയും മടിക്കാറില്ല. തിങ്കളാഴ്ച ‘2018’ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടയിലും ചാക്കോച്ചന്റെ താടിയിൽ തഴുകി വാത്സല്യത്തോടെ സംസാരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ചാക്കോച്ചനും ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ, ആ ചിത്രങ്ങളോട് സമാനമായ മറ്റൊരു സ്നേഹത്തിന്റെയും കരുതലിന്റെയും കഥ പറയുകയാണ് ചാക്കോച്ചൻ. ദുൽഖറിന്റെ താടിയിൽ തഴുകി സംസാരിക്കുന്ന ചാക്കോച്ചനെയാണ് ചിത്രത്തിൽ കാണാനാവുക. മമ്മൂട്ടി നൽകുന്ന അതേ സ്നേഹവാത്സല്യങ്ങൾ തന്നെ മകൻ ദുൽഖറിനും തിരികെ നൽകുകയാണ് ചാക്കോച്ചൻ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kunchacko boban with mammootty dulquer salman adorable pics