സ്വർഗ്ഗത്തിൽ സന്തോഷമായിരിക്കൂ പിള്ളേച്ചാ; പ്രിയ ചങ്ങാതിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ചാക്കോച്ചൻ

കൂടെയില്ലെങ്കിലും ഇന്നും ഓർമകളിൽ ജീവിക്കുന്ന പ്രിയചങ്ങാതിയ്ക്ക് ആശംസകൾ നേരുകയാണ് കുഞ്ചാക്കോ ബോബൻ

Kunchacko Boban, Rajesh Pillai, Kunchacko Boban photos, Kunchacko Boban films, കുഞ്ചാക്കോ ബോബൻ

നാലു വർഷങ്ങൾക്ക് മുൻപ് തീർത്തും അപ്രതീക്ഷിതമായി വിടപറഞ്ഞ പ്രിയപ്പെട്ട സുഹൃത്തിന് ജന്മദിനാശംസകൾ നേരുകയാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. “സ്വർഗ്ഗത്തിൽ സന്തോഷമായിരിക്കൂ പിള്ളേച്ചാ,” എന്നാണ് ചാക്കോച്ചൻ കുറിക്കുന്നത്.

സംവിധായകൻ രാജേഷ് പിള്ള വിട വാങ്ങിയിട്ട് നാലുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കൂടെയില്ലെങ്കിലും ഇന്നും ഓർമകളിൽ ജീവിക്കുന്ന രാജേഷ് പിള്ളയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഇരുവരും ഒന്നിച്ചുള്ളൊരു ചിത്രവും കുഞ്ചാക്കോ ബോബൻ പങ്കുവച്ചിട്ടുണ്ട്.

Read more: ‘അനിയത്തിപ്രാവി’ലെ ആ കൂട്ടുകാരൻ വീണ്ടും ചാക്കോച്ചനെ തേടിയെത്തിയപ്പോൾ

 

View this post on Instagram

 

Happy birthday in the Heavens dear Pillaichan

A post shared by Kunchacko Boban (@kunchacks) on

രാജീവ് അഞ്ചലിനൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന രാജേഷ് പിള്ള ആദ്യമായി സ്വതന്ത്രസംവിധായകനാവുന്നത് ‘ഹൃദയത്തിൽ സൂക്ഷിക്കാൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെ നായകൻ. രാജേഷ് പിള്ളയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ട്രാഫിക്’ എന്ന ചിത്രത്തിലും ഏറെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് കുഞ്ചാക്കോ ബോബനായിരുന്നു. കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരും അഭിനയിച്ച ‘വേട്ട’യാണ് രാജേഷ് പിള്ളയുടെ അവസാനചിത്രം. ചിത്രം തിയേറ്ററുകളിലെത്തിയതിന്റെ പിറ്റേദിവസമാണ് കരൾ രോഗം മൂർച്ചിച്ചതിനെത്തുടർന്ന് രാജേഷ് പിള്ള മരണപ്പെട്ടത്.

രാജേഷ് പിള്ളയുമായി അടുത്ത സൗഹൃദം കുഞ്ചാക്കോ ബോബനുണ്ടായിരുന്നു. നാലു ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത രാജേഷ് പിള്ളയുടെ മൂന്നു ചിത്രങ്ങളിലും കുഞ്ചാക്കോ ബോബൻ തന്നെയായിരുന്നു താരം. ഏതു സിനിമയെ കുറിച്ച് ചിന്തിക്കുമ്പോഴും തന്റെ ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബനായി ഒരു കഥാപാത്രത്തെ രാജേഷ് പിള്ള മാറ്റിവച്ചിരുന്നു.

Read more: എജ്ജാതി ഡാൻസാണിഷ്ടാ; ഓടികൊണ്ടിരിക്കുന്ന ട്രെഡ്മില്ലിൽ ചുവടുവെച്ച് അശ്വിൻ, കയ്യടിച്ച് ചാക്കോച്ചൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban wishing happy birthday to director rajesh pillai

Next Story
ഡാ ഓസി വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ, ഞാനങ്ങോട്ട് വന്നാൽ രണ്ടെണ്ണം തരും; രസകരമായ ഓര്‍മ്മ പങ്കു വച്ച് കൃഷ്ണകുമാര്‍Diya Krishna, Krishna Kumar, Diya Krishna photos
The moderation of comments is automated and not cleared manually by malayalam.indianexpress.com