‘ബോബനും മോളിയും’; മാതാപിതാക്കള്‍ക്ക് വിവാഹ വാര്‍ഷികാശംസകളുമായി താരം

ചിത്രത്തിന് താഴെ രമേശ് പിഷാരടിയും വിനയ് ഫോര്‍ട്ടും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്

Kunchacko Boban, Actor
Photo: Instagram/Kunchacko Boban

കൊച്ചി: മാതാപിതാക്കള്‍ക്ക് വിവാഹവാര്‍ഷിക ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കൊ ബോബന്‍. ബോബനും മോളിയും എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം മാതാപിതാക്കളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

“എല്ലാവര്‍ക്കും അവരുടെ അച്ഛന്‍ ഹീറോയാണ്, അമ്മ സൂപ്പര്‍ ഹീറോയും. കുടുംബത്തേയും, സുഹൃത്തുക്കളേയും, സിനിമയെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും എന്നെ പഠിപ്പിച്ച ദമ്പതികള്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍,” കുഞ്ചാക്കൊ ബോബന്‍ കുറിച്ചു.

“മിസ്റ്റര്‍ ബോബന്‍ നിങ്ങളെ ഇവിടെ മിസ് ചെയ്യുന്നു. പക്ഷെ ഞങ്ങള്‍ക്കറിയാം നിങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന്, ഉമ്മകള്‍,” കുഞ്ചാക്കൊ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന് താഴെ രമേശ് പിഷാരടിയും വിനയ് ഫോര്‍ട്ടും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴിയാണ് കുഞ്ചാക്കൊ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചെമ്പന്‍ വിനോദ് ജോസാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്നാം തിയതി സിനിമ തിയേറ്ററുകളില്‍ എത്തും.

Also Read: ‘ഫ്രണ്ട്സിനെ ഒന്ന് അഡ്ജസ്റ് ചെയ്യാമോന്ന് ചോദിച്ചു, ഉണ്ണീശോ വാസ് ഓക്കേ’; ചിരിയുണർത്തി ചാക്കോച്ചന്റെ ശിശുദിനാശംസ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban wishes his parents on their wedding anniversary

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com