scorecardresearch

കൊച്ചു കുഞ്ചാക്കോയ്‌ക്കൊപ്പം മിസ്റ്റർ ബോബൻ; അപ്പന് ചാക്കോച്ചന്റെ ജന്മദിനാശംസകൾ

ചിത്രത്തിന് താഴെ നിരവധി പേരാണ് അപ്പനും മകനും തമ്മിലുള്ള മുഖ സാദൃശ്യത്തെക്കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. അച്ഛന്റെ ഫോട്ടോ കോപ്പിയാണ് മകനെന്നാണ് മിക്ക കമന്റുകളും

ചിത്രത്തിന് താഴെ നിരവധി പേരാണ് അപ്പനും മകനും തമ്മിലുള്ള മുഖ സാദൃശ്യത്തെക്കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. അച്ഛന്റെ ഫോട്ടോ കോപ്പിയാണ് മകനെന്നാണ് മിക്ക കമന്റുകളും

author-image
Entertainment Desk
New Update
Kunchako Boban, കുഞ്ചാക്കോ ബോബന്‍, Boban Kunchacko, ബോബൻ കുഞ്ചാക്കോ

ചലച്ചിത്രനടൻ, സംവിധായകൻ, നിർമാതാവ്, ഉദയ സ്റ്റുഡിയോ തലവൻ എം കുഞ്ചാക്കോയുടെ മകൻ... പിന്നെ മലയാളത്തിന്റെ നിത്യഹരിത റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റെ അച്ഛൻ. ബോബൻ കുഞ്ചാക്കോയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. തന്റെ പ്രിയപ്പെട്ട പിതാവിന് ജന്മദിന ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ ഹൃദയ സ്പർശിയാണ്.

Advertisment

Read More: ആദ്യ സിനിമയുടെ ഓഡിഷന് പോയ അതേ ടെൻഷൻ; പൊന്നിയിൻ സെൽവനെക്കുറിച്ച് ഐശ്വര്യ

"തന്റെ കൊച്ചു കുഞ്ചാക്കോയ്‌ക്കൊപ്പം മിസ്റ്റർ ബോബൻ. പിറന്നാൾ ആശംസകൾ അപ്പാ. എന്റെ നടക്കുന്ന സർവവിജ്ഞാനകോശം," എന്നാണ് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം അപ്പനോടൊപ്പമുള്ള​ ഒരു കുട്ടിക്കാല ചിത്രവും ചാക്കോച്ചൻ പങ്കുവച്ചു.

View this post on Instagram

Mr.BOBAN with his lil Kunchacko!! .....Happy Birthday Appa My walking Encyclopedia

A post shared by Kunchacko Boban (@kunchacks) on

Advertisment

ചിത്രത്തിന് താഴെ നിരവധി പേരാണ് അപ്പനും മകനും തമ്മിലുള്ള മുഖ സാദൃശ്യത്തെക്കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. അച്ഛന്റെ ഫോട്ടോ കോപ്പിയാണ് മകൻ എന്നാണ് മിക്ക കമന്റുകളും. ചിത്രത്തിൽ മകനെ കളിപ്പിക്കുന്ന ബോബൻ കുഞ്ചാക്കോയെയാണ് കാണുന്നത്. അദ്ദേഹത്തോടൊപ്പം കുട്ടിച്ചാക്കോച്ചൻ പാലൊക്കെ കുടിച്ച് ചിരിച്ചുകൊണ്ട് കിടക്കുകയാണ്.

ഉദയായുടെ ആദ്യകാല ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ബോബൻ കുഞ്ചാക്കോ ചലച്ചിത്ര രംഗത്തെത്തിയത്. എം.ആർ.എസ്. മണിയുടെ സംവിധാനത്തിൽ 1952ൽ പ്രദർശനത്തിനെത്തിയ അച്ഛൻ ആണ് ബോബൻ അഭിനയിച്ച ആദ്യചിത്രം.

Read More: ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കൈക്കുമ്പിളിലാക്കി കുഞ്ചാക്കോ ബോബൻ

പിതാവ് കുഞ്ചാക്കോ സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ, പഴയകാലത്തെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ എക്സൽ ഫിലിംസ്, എഴുപതുകളുടെ അവസാനം സ്ഥാപിച്ച പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസ് ഫാക്ടറി എന്നിവയുടെ സാരഥി ബോബൻ കുഞ്ചാക്കോ ആയിരുന്നു

ഇക്കഴിഞ്ഞ ശിശു ദിനത്തിൽ ചാക്കോച്ചൻ തന്റെയും മകൻ ഇസഹാക്കിന്റേയും ഭാര്യ പ്രിയയുടെയും ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ചാക്കോച്ചന്റേയും പ്രിയയുടേയും കുട്ടിക്കാല ചിത്രങ്ങളായിരുന്നു അദ്ദേഹം പങ്കുവച്ചത്.

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. മകന്‍ ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. ഏപ്രിൽ 17 നാണ് താൻ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്.

Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: