മറിയത്തിന്റെ അടുത്ത പിറന്നാൾ ആഘോഷമാക്കുമെന്ന് ഇസുകുട്ടൻ

ദുൽഖറിന്റെ മകൾ മറിയത്തിന് പിറന്നാൾ ആശംസകളുമായി ചാക്കോച്ചൻ

kunchacko boban, izahak kunchacko, nazriya, dulquer salmaan,dulquer salmaan daughter, dulquer salmaan wife, dulquer salmaan family, dulquer salmaan daughter name, dulquer salmaan daughter age

ദുല്‍ഖര്‍ സല്‍മാന്‍ – അമാല്‍ ദമ്പതിമാരുടെ മകള്‍ മറിയത്തിന്റെ നാലാം ജന്മദിനത്തിൽ മറിയത്തിന് ആശംസകൾ നേർന്നുകൊണ്ട് ചാക്കോച്ചൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

“പ്രിയപ്പെട്ട മറിയം,

ഇന്ന് നിനക്ക് നാലു വയസ്സാവുന്നു, ഞങ്ങൾക്കെല്ലാവർക്കും എത്രമാത്രം പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ ഒരാളാണ് നീയെന്ന് പറയാൻ ഞാനാഗ്രഹിക്കുന്നു. നീ ഞങ്ങളുടെ ജീവിതത്തെ സ്നേഹത്തോടെയും മാധുര്യത്തോടെയും സ്പർശിച്ചു.

ഇസു, നിന്റെ വികൃതിയായ കസിൻ പറയുന്നു, അടുത്ത ജന്മദിനം ഒരു മുറിനിറയെ നിനക്കിഷ്ടപ്പെട്ട പാവകളും വലിയ ചീസ് കേക്കുകളും ചങ്ങാതിമാരുമൊക്കെയായി ആഘോഷമായി മാറ്റുമെന്ന്.

പ്രിയപ്പെട്ട രാജകുമാരി, സ്നേഹവും പ്രത്യാശയും നിറഞ്ഞൊരു ജന്മദിനം ആശംസിക്കുന്നു,” ചാക്കോച്ചൻ കുറിക്കുന്നു. മറിയത്തിനൊപ്പം ഇരുന്നു കളിക്കുന്ന ഇസുവിന്റെ ചിത്രവും ചാക്കോച്ചൻ പങ്കുവച്ചിട്ടുണ്ട്.

മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നസ്രിയയും ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. മറിയം, അമാല്‍, നസ്രിയ എന്നിവര്‍ ചേര്‍ന്ന ഒരു ചിത്രവും ഒപ്പം നൽകിയിട്ടുണ്ട്.

“ഞങ്ങളുടെ മാലാഖക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍. മുമ്മൂ, നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത്ര വേഗം വളരല്ലേ പൊന്നേ. എന്റെ കൂള്‍, കിടിലം ബേബി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു,” പിറന്നാള്‍ ആശംസിച്ചു കൊണ്ട് നസ്രിയ പറഞ്ഞത് ഇങ്ങനെ.

Read more: ഇത്ര വേഗം വളരല്ലേ പൊന്നേ; മാലാഖക്കുട്ടിക്ക് നച്ചു മാമിയുടെ പിറന്നാൾ ആശംസ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban wishes dulqer amaal daughter mariyam happy birthday

Next Story
ബൈക്ക് തരാം, പകരം ഓക്സിജൻ സിലിണ്ടർ തരാമോ? കോവിഡ് രോഗികൾക്കായി കൈനീട്ടി താരംHarshvardhan Rane, Harshvardhan Rane royal enfield, Harshvardhan Rane bike sell
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express