Latest News

എന്റെ എല്ലാമെല്ലാമായവൾക്ക്; പ്രിയയോട് ചാക്കോച്ചൻ പറയുന്നു

തങ്ങളുടെ കുഞ്ഞുമകൻ ഇസാഹിക്കനൊപ്പമുള്ള​ ചിത്രവും ചാക്കോച്ചൻ​ പങ്കുവച്ചു

മലയാളികളുടെ പ്രിയപ്പെട്ട കുടുംബനായകനാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ‘അനിയത്തിപ്രാവി’ലൂടെ വന്ന് മലയാളികളുടെ ഇഷ്ടം കവരുകയും ഏറെനാൾ ക്യാമ്പസുകളുടെ ചോക്ലേറ്റ് ഹീറോയായിരിക്കുകയും ചെയ്ത താരം. എന്നാൽ ആയിരക്കണക്കിന് ആരാധികമാരുടെ ഹൃദയം കവർന്ന ആ ചോക്ലേറ്റ് ഹീറോയുടെ ഹൃദയം കവർന്നത് പ്രിയ സാമുവൽ ആൻ എന്ന പെൺകുട്ടിയാണ്. പ്രിയയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.

എന്റെ എല്ലാമെല്ലാം ആയവൾക്ക് പിറന്നാൾ ആശംസകൾ എന്നാണ് ചാക്കോച്ചൻ കുറിക്കുന്നത്. തങ്ങളുടെ കുഞ്ഞുമകൻ ഇസാഹിക്കനൊപ്പമുള്ള​ ചിത്രവും ചാക്കോച്ചൻ​ പങ്കു വച്ചു.

Happieee Birthday my All…
May the world be full of dance,disco and dreams fulfilled for you my dear Dame.!!
Wishing you nothing less than the bestest…..Priya

Posted by Kunchacko Boban on Saturday, 10 April 2021

നാല്പത്തി രണ്ടു (42) വയസ്സുകാരനായ കുഞ്ചാക്കോ ബോബന്‍ 2005 ല്‍, കരിയറിന്റെ ഹൈറ്റ്സില്‍ നില്‍ക്കുമ്പോഴാണ് ആരാധികമാരുടെ മനസ്സു തകര്‍ത്ത് കൊണ്ട് കൂട്ടുകാരിയും പ്രണയിനിയുമായിരുന്ന പ്രിയ സാമുവേലിനെ വിവാഹം കഴിക്കുന്നത്‌. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്‍-പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാകുന്നത്.

അടുത്തിടെ തന്റെ പ്രണയകാലത്തെ കുറിച്ച് ചാക്കോച്ചൻ മനോഹരമായൊരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വാലന്റൈൻസ് ഡേയിലാണ് പ്രിയയ്ക്ക് എഴുതിയ കത്തുകളും പഴയകാല ചിത്രവുമൊക്കെ ചാക്കോച്ചൻ പങ്കുവച്ചത്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

Read More: പ്രിയയ്ക്ക് ഞാനെഴുതിയ കത്തുകൾ; പ്രണയകാലം ഓർത്ത് ചാക്കോച്ചൻ

“വർഷം 1999… ഈ പെൺകുട്ടി ആയിരുന്നു എന്റെ വാലന്റൈൻ… ഇന്നുമതെ… ഇനിയെന്നും.. പലരും അക്കാലത്ത് എനിക്കു കിട്ടിയ കത്തുകളെ കുറിച്ചു ചോദിക്കാറുണ്ട്. എങ്കിൽ ഇതാ, ഞാൻ അങ്ങോട്ട് അയച്ച ചില കത്തുകൾ… പ്രിയ കുഞ്ചാക്കോ, പ്രിയ ആൻ സാമുവൽ ആയിരുന്ന കാലത്ത്… ഹാപ്പി വാലന്റൈൻസ് ഡേ,” എന്നാണ് ചാക്കോച്ചൻ കുറിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban wif priya birthday celebration

Next Story
വിഷുചിത്രങ്ങൾ; റിവ്യൂ ഒറ്റനോട്ടത്തിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com