/indian-express-malayalam/media/media_files/uploads/2021/12/kunchacko-boban-with-moth.jpg)
കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകൻ അഷ്റഫ് ഹംസ സംവിധാനം ചെയ്ത 'ഭീമന്റെ വഴി' എന്ന സിനിമ മികച്ച അഭിപ്രായങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. ഇതിനിടെ ഒരു രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഈ വീഡിയോ പക്ഷേ ഭിമന്റെ വഴി എന്ന സിനിമയിൽ നിന്നുള്ളതല്ല. പകരം ഒരു ഭീമനാണ് ഈ വീഡിയോയിലുള്ളത്.
ഒരു ഭീമൻ നാഗശലഭമാണ് ഈ വീഡിയോയിൽ. ചാക്കോച്ചന്റെ ദേത്ത് ഈ ശലഭം വന്നിരിക്കുന്നതും താരം ആ ശലഭത്തെ കൗതുകത്തോടെ നോക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. 'ഭീമന്റെ വഴി …. ഒരു ഭീമൻ നാഗശലഭം വന്നപ്പോൾ,' എന്ന കാപ്ഷനോട് കൂടിയാണ് ചാക്കോച്ചൻ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ചിറകിന്റെ അറ്റങ്ങൾ കാണാൻ പാമ്പിന്റെ തലപോലെ ഉണ്ടാവും എന്നതാണ് നാഗ ശലഭത്തിന്റെ പ്രത്യേകത. ഈ ചിറകിന്റെ അഗ്രം വിശദമാക്കി ചെയ്ത് വീഡിയോയിൽ കാണിക്കുന്നുണ്ട്.
ചെമ്പൻ വിനോദ് തിരക്കഥയെഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി. ഈ ചിത്രത്തിൽ ചാക്കോച്ചന് പുറമെ ചെമ്പൻ വിനോദും സുരാജ് വെഞ്ഞാറമ്മൂട്, ചിന്നു ചാന്ദ്നി, ജിനു ജോസഫ്, വിൻസി അലോഷ്യസ് തുടങ്ങിയവരും അഭിനയിക്കുന്നു.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം നടൻ ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Also Read: Bheemante Vazhi Review & Rating: ഒരു റോഡുണ്ടാക്കിയ രസകരമായ കഥ; 'ഭീമന്റെ വഴി' റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.