ഇത്തവണത്തെ ക്രിസ്മസ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഏറെ പ്രിയപ്പെട്ടതാണ്. മറ്റൊന്നുമല്ല ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കണ്മണിയ്‌ക്കൊപ്പമുള്ള ആദ്യത്തെ ക്രിസ്മസ് ആയതുകൊണ്ട് തന്നെ. അതിമനോഹരമായ കുടുംബചിത്രം പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചൻ ഇക്കുറി ക്രിസ്മസ് ആശംസകൾ നേർന്നിരിക്കുന്നത്.

ദൈവം നിങ്ങളോട് കാത്തിരിക്കാൻ പറയുമ്പോൾ അത് ഏറ്റവും മികച്ചത് നിങ്ങൾക്ക് നൽകാനാണ് എന്ന വാചകങ്ങളോടെയാണ് ചാക്കോച്ചൻ എല്ലാവർക്കും സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ക്രിസ്മസ് ആശംസിക്കുന്നത്.

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. മകന്‍ ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. ഏപ്രിൽ 17 നാണ് താൻ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. 42 വയസുകാരനായ കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്.

Read More: ചെറുക്കൻ നീന്തിത്തുടങ്ങി; ഇസയുടെ പുതിയ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ

‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” മകനുമായുള്ള ചാക്കോച്ചന്റെ അടുപ്പത്തെ കുറിച്ച് പ്രിയയുടെ വാക്കുകൾ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.

 

View this post on Instagram

 

Love and peace to all Merry Christmas Pic courtesy: @prarthanaindrajith

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

 

View this post on Instagram

 

Christmas wishes from#TeamMinnalMurali #minnalchristmas

A post shared by Tovino Thomas (@tovinothomas) on

ഇവർക്കു പുറമെ ടൊവിനോ, ഇന്ദ്രജിത്ത്, പൂർണിമ തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ക്രിസ്മസ് ആശംസകൾ അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook