Latest News

നിങ്ങളുടെ കൊച്ചു സ്വർഗമുണ്ടാക്കുക; ഇസഹാക്ക് വളരുന്നത് കണ്ട് ചാക്കോച്ചൻ

ഭൂമിയിൽ സ്വർഗമുണ്ടാക്കാൻ, ആദ്യം നിങ്ങളുടെ വീട്ടിൽ ഒരു കൊച്ചു സ്വർഗമുണ്ടാക്കൂ

Kunchako Boban, Kunchako Boban son, കുഞ്ചാക്കോ ബോബന്‍ മകന്‍, Christmas, ക്രിസ്മസ്, Boban Kunchacko, izahaak kunchacko, Kunchako Boban onam photos, ഇസഹാഖ് കുഞ്ചാക്കോ, ബോബൻ കുഞ്ചാക്കോ, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ, Kunchako biban son latest photo

കാത്തിരുന്ന് കിട്ടിയ കൺമണിയുടെ വളർച്ചയുടെ ഓരോ ഘട്ടവും കണ്ട് ആസ്വദിക്കുകയാണ് കുഞ്ചാക്കോ ബോബൻ. കോവിഡ്-19നിൽ സർക്കാരിന്റേയും ആരോഗ്യപ്രവർത്തകരുടേയും നിർദേശം പാലിച്ച് വീട്ടിലിരിക്കുമ്പോൾ ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷം ഇസഹാക്കിന്റെ കൂടെ സമയം ചെലവഴിക്കാം എന്നതു തന്നെയാണ്. മകനിരുന്ന് കളിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ പറയുന്നതും ഇത് തന്നെ.

“ഭൂമിയിൽ സ്വർഗമുണ്ടാക്കാൻ, ആദ്യം നിങ്ങളുടെ വീട്ടിൽ ഒരു കൊച്ചു സ്വർഗമുണ്ടാക്കൂ. വീട്ടിൽ സുരക്ഷിതരായി ഇരിക്കുക. ദയവായി സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ പാലിക്കുക,” എന്നാണ് കൊച്ച് ഇസയുടെ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ പറയുന്നത്.

ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ് ഇപ്പോൾ ചാക്കോച്ചന്റേയും പ്രിയയുടേയും ലോകം. അടുത്ത മാസം ഇസയ്ക്ക് ഒരു വയസ് തികയും.

Read More: പത്തനംതിട്ടയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേർ അമേരിക്കയിലേക്ക് കടന്നു

ഏപ്രിൽ 17 നാണ് താൻ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. 42 വയസുകാരനായ കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്. ചാക്കോച്ചന്റെ ജീവിതം ഇപ്പോൾ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് എന്ന് നേരത്തേ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു.

‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” മകനുമായുള്ള ചാക്കോച്ചന്റെ അടുപ്പത്തെ കുറിച്ച് പ്രിയയുടെ വാക്കുകൾ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban stays home with family in the time of coronavirus covid 19

Next Story
ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് ബച്ചനും കുടുംബവുംaishwarya rai, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X