മലയാള സിനിമയിൽ താരങ്ങളെ പോലെ തന്നെ പ്രിയപ്പെട്ടവരാണ് താരങ്ങളുടെ കുഞ്ഞു മക്കളും. അവരുടെ ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വലിയ ഇഷ്ടവും ആകാംക്ഷയുമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാഖ് ജനിച്ചപ്പോൾ അവരെ പോലെ തന്നെ സന്തോഷിച്ചവരാണ് പ്രേക്ഷകരും. ഇസയുടെ കുഞ്ഞു കുഞ്ഞ് കുസൃതികൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചാക്കോച്ചൻ ഇക്കുറി ഇസയെ സൗബിന്‌റെ മകൻ ഒർഹാൻ ഉമ്മ വയ്ക്കുന്ന ചിത്രമാണ് പങ്കുവയ്ക്കുന്നത്. ഒപ്പം ടൊവിനോ ഇനി ഒർഹാന് ദക്ഷിണ വയ്ക്കണം എന്നൊരു കുറിപ്പും കൂടിയുണ്ട്.

Read More: ചെറുക്കൻ നീന്തിത്തുടങ്ങി; ഇസയുടെ പുതിയ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ

“സാഹോദര്യം… ഓർഹാൻ ഇസ്സുവിനെ കണ്ടപ്പോൾ… ഉമ്മ വയ്ക്കുന്ന കാര്യത്തിൽ ടൊവി മോൻ ഇനി ഒർഹാൻ സൗബിൻ കുഞ്ഞിന് “ദക്ഷിണ” നൽകേണ്ടിവരുമെന്ന് തോന്നുന്നു !!!” എന്നാണ് ചിത്രത്തിന് ചാക്കോച്ചൻ നൽകിയ അടിക്കുറിപ്പ്.

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. മകന്‍ ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. ഏപ്രിൽ 17 നാണ് താൻ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. 42 വയസുകാരനായ കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്.

View this post on Instagram

A post shared by Soubin Shahir (@soubinshahir) on

ഇക്കഴിഞ്ഞ മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞു ജനിച്ച അന്നു തന്നെ താൻ അച്ഛനായ സന്തോഷം സൗബിൻ ആരാധകരുമായി പങ്കുവച്ചിരുന്നു. മകന്റെ ചിത്രങ്ങൾ ഇടയ്ക്ക് സൗബിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook