പിറന്നാൾ ദിനത്തിൽ,അടുത്ത വർഷത്തിലേക്കായി താൻ കമ്മിറ്റ് ചെയ്ത ചിത്രങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരം.

“2019 എനിക്കേറെ എക്സൈറ്റ്മെന്റ് നൽകുന്ന രണ്ടു പുതിയ ചിത്രങ്ങൾ ഞാൻ അനൗൺസ് ചെയ്യുകയാണ്. എന്റെ പ്രിയ സുഹൃത്തുക്കളും പ്രതിഭകളും സംവിധായകരുമായ
സൗബിൻ ഷാഹിർ പറവയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജോൺ പോൾ ഗപ്പിയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഞാനെത്തുന്നു. എനിക്കു ലഭിച്ച ഏറ്റവും മികച്ച ജന്മദിന സമ്മാനം,” എന്ന കുറിപ്പോടെയാണ് പുതിയ ചിത്രങ്ങളുടെ അനൗൺസ്മെന്റ് താരം നടത്തിയിരിക്കുന്നത്.

‘പറവ’യ്ക്ക് ശേഷം നടനും സംവിധായകനുമായ സൗബിൻ സാഹിർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഷാഹിർ, മുനീർ അലി എന്നിവരുടെ തിരക്കഥയിലൊരുക്കിയ ‘പറവ’യിൽ അഹ്മദ് ഷാ, ഗോവിന്ദ് വി. പൈ, ഷെയ്ൻ നിഗം ​​എന്നിവരെ കൂടാതെ ദുൽഖർ സൽമാനും അതിഥി വേഷത്തിലെത്തിയിരുന്നു. ബാംഗ്ലൂർ ഡെയ്സ്, പ്രേമം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം അൻവർ റഷീദ് നിർമ്മിച്ച ചിത്രമായിരുന്നു പറവ. ഇച്ചാപ്പിയുടെയും ഹസീബിന്റെയും സൗഹൃദത്തിന്റെയും പ്രാവ് പറത്തൽ മത്സരത്തിന്റെയും മട്ടാഞ്ചേരിയിലെ പച്ചയായ കുറേ മനുഷ്യരുടെയും കഥ പറഞ്ഞ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more: അന്നുമിന്നും സ്നേഹത്തോടെ: ചാക്കോച്ചന് പിറന്നാളാശംസകള്‍ നേര്‍ന്ന് മഞ്ജു

ജോൺപോൾ ജോർജിന്റെയും രണ്ടാമത്തെ ചിത്രമാണ് ഇപ്പോൾ അനൗൺസ് ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യചിത്രം ടൊവിനോയും ചേതൻ ജയലാലും പ്രധാന വേഷത്തിലെത്തിയ ‘ഗപ്പി’യായിരുന്നു. ഇവർക്കൊപ്പം ശ്രീനിവാസൻ, രോഹിണി, സുധീർ കരമന, ദിലീഷ് പോത്തൻ, അലെൻസിയർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook