മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. സിനിമാവിശേഷങ്ങൾക്ക് ഒപ്പം തന്റെ ചെറിയ കുടുംബ വിശേഷങ്ങളും ചാക്കോച്ചൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ വീഡിയോ ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നു.
മകൻ ഇസഹാഖ് എന്ന ഇസുക്കുട്ടന്റെ ഒപ്പമുള്ള വീഡിയോകൾ ചാക്കോച്ചൻ സാധാരണ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇസുക്കുട്ടൻ മാത്രമുള്ള ഒരു വീഡിയോ ആണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.
ടിവിയിൽ നായാട്ട് സിനിമ കാണുന്ന മകന്റെ വീഡിയോ ആണിത്. മകനെ മിസ് ചെയ്യുമ്പോൾ എന്നും വീഡിയോയുടെ കാപ്ഷനിൽ ചാക്കോച്ചൻ കുറിച്ചു.
“എന്റെ മകനെ മിസ് ചെയ്യുമ്പോൾ.. പക്ഷെ അവൻ എന്നെ മിസ് ചെയ്യുന്നില്ല… നായാട്ടിലെ അപ്പൻ എന്ന പ്രവീൺ മൈക്കിളിനെ കാണുന്നതിൽ ജൂനിയർ മുഴുകിയിരിക്കുകയാണ്,” ചാക്കോച്ചൻ കുറിച്ചു.
‘ഭീമന്റെ വഴി’ ആണ് ചാക്കോച്ചന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പട, ഒറ്റ്, ന്നാ താൻ കേസ് കൊട്, ആറാം പാതിര തുടങ്ങിയ താരത്തിന്റെ ഒട്ടേറെ ചിത്രങ്ങൾ ഈ വർഷം റിലീസ് ചെയ്യാനൊരുങ്ങുന്നുമുണ്ട്.
അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് കുഞ്ചാക്കോ ബോബന്. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 23 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.
Also Read: നാട്ടുകാരേ ഓടിവരണേ, ബോക്സോഫീസ് തൂക്കിയടിക്കാൻ പോകുന്നേ; സേതുരാമയ്യരെ വരവേറ്റ് ആരാധകർ