ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇസഹാക്ക് എന്ന കുഞ്ഞതിഥി മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഇസാഹാഖുമായുള്ള ഓരോ നിമിഷങ്ങളും ആസ്വദിക്കുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യുന്ന ഇരുവരും ഇസഹാക്കിന്റെ സാനിധ്യം അവർക്ക് നൽകുന്ന സന്തോഷം വലുതാണെന്ന് തെളിയിക്കുന്നു. ഒടുവിൽ അപ്പായിയുടെ ചിത്രം കാണാൻ കുഞ്ഞു ഇസഹാഖ് തിയറ്ററിലുമെത്തി. കുഞ്ചാക്കോ ബോബൻ മുഖ്യ വേഷത്തിലെത്തുന്ന അഞ്ചാം പാതിര എന്ന ചിത്രം കാണാനാണ് ഇസഹാഖ് എത്തിയത്.
പ്രമുഖ അഭിനേത്രിയും സഹസംവിധായികയുമായ ഉണ്ണിമായ പ്രസാദാണ് തിയറ്ററിൽ കാലും നീട്ടിയിരുന്നു പിതാവിന്റെ അഞ്ചാം പാതിര കാണുന്ന് ഇസഹാഖിന്റെ ഫൊട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. അഞ്ചാം പാതിരയെ സംബന്ധിച്ചടുത്തോളം ഇത് വളരെ സ്പെഷ്യലാണെന്ന് ഉണ്ണിമായ അടിക്കുറിപ്പിൽ പറയുന്നു. ആദ്യമായാണ് ഇസഹാഖ് തിയറ്ററിൽ സിനിമ കാണാനെത്തുന്നത്.
പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. മകന് ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. ഏപ്രിൽ 17 നാണ് താൻ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. 42 വയസുകാരനായ കുഞ്ചാക്കോ ബോബന് 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്.
‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന് ചാടിയെഴുന്നേല്ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള് ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” മകനുമായുള്ള ചാക്കോച്ചന്റെ അടുപ്പത്തെ കുറിച്ച് പ്രിയയുടെ വാക്കുകൾ. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.