/indian-express-malayalam/media/media_files/2025/04/26/kunchacko-boban-son-izahak-birthday-pics-fi-235632.jpg)
/indian-express-malayalam/media/media_files/2025/04/26/kunchacko-boban-son-izahak-birthday-pics-1-519231.jpg)
മലയാളികളുടെ എവർഗ്രീൻ പ്രണയനായകനാണ് കുഞ്ചാക്കോ ബോബൻ. ആരാധകർ ചാക്കോച്ചനെന്ന് ഇഷ്ടത്തോടെ വിളിക്കുന്ന താരത്തിന്റെ കുടുംബവും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാഖിന്റെ ആറാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാളാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ചാക്കോച്ചൻ.
/indian-express-malayalam/media/media_files/2025/04/26/kunchacko-boban-son-izahak-birthday-pics-4-216331.jpg)
പൈറേറ്റ് തീമിലായിരുന്നു പിറന്നാൾ പാർട്ടി സംഘടിപ്പിച്ചത്. കടൽകൊള്ളക്കാരുടെ വേഷത്തിലെത്തിയ ചാക്കോച്ചന്റെയും ഇസുവിന്റെയും ചിത്രങ്ങൾ ശ്രദ്ധ കവരും.
/indian-express-malayalam/media/media_files/2025/04/26/kunchacko-boban-son-izahak-birthday-pics-3-108252.jpg)
ചാക്കോച്ചന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജു വാര്യർ, രമേഷ് പിഷാരടി എന്നിവരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/04/26/kunchacko-boban-son-izahak-birthday-pics-6-857824.jpg)
ഇസുവിന്റെ ഓരോ പിറന്നാളുകളും വളരെ കളർഫുൾ തീമിലാണ് ചാക്കോച്ചനും പ്രിയയും ആഘോഷിക്കാറുള്ളത്. ഇത്തവണയും പതിവ് തെറ്റിച്ചില്ല.
/indian-express-malayalam/media/media_files/2025/04/26/kunchacko-boban-son-izahak-birthday-pics-5-944345.jpg)
പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് എത്തിയ കൺമണിയാണ് ഇസഹാഖ്. മകന് ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
/indian-express-malayalam/media/media_files/2025/04/26/kunchacko-boban-son-izahak-birthday-pics-2-317503.jpg)
ചിത്രങ്ങൾ ഇതിനകം തന്നെ ആരാധകരുടെ ശ്രദ്ധ നേടി കഴിഞ്ഞു. വൻ പൊളി എന്നാണ് ആരാധകരുടെ കമന്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.