scorecardresearch

മോഹൻലാലിന്റെ വീഡിയോ പകർത്തി ഇസുക്കുട്ടൻ; യൂറോപ്പ് ട്രിപ്പിലെ രസകരമായ കാഴ്ച്ചകളുമായി ചാക്കോച്ചൻ

മലയാള സിനിമയിലെ താരങ്ങളെല്ലാവരും യൂറോപ്പ് ട്രിപ്പിലാണോയെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്

മലയാള സിനിമയിലെ താരങ്ങളെല്ലാവരും യൂറോപ്പ് ട്രിപ്പിലാണോയെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്

author-image
Entertainment Desk
New Update
Mohanlal| Kunchacko Boban| Kunchacko Boban Son

മോഹൻലാലും കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാഖും ( Kunchacko Boban/ Instagram)

പാരീസ് യാത്രയിലാണ് മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാവരും. ഒരു പുരസ്കാര ദാന ചടങ്ങിന്റെ ഭാഗമായി മമ്മൂട്ടി, മഞ്ജു വാര്യർ, രമേഷ് പിഷാരടി, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങൾ മാഞ്ചസ്റ്ററിലെത്തിയിരുന്നു. ഇതിനു പിന്നാലെ താരങ്ങൾ ലണ്ടൻ ചുറ്റികറങ്ങുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. ലണ്ടൻ നഗരത്തിൽ കാറോടിച്ച് അവധി ആഘോഷിക്കുന്ന മമ്മൂട്ടി, ലാവൻഡർ തോട്ടത്തിൽ ഓടി നടക്കുന്ന മഞ്ജു വാര്യർ എന്നിവരുടെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടി. ഇപ്പോഴിതാ താരങ്ങളെല്ലാം പാരീസിലെത്തിയിരിക്കുകയാണ്.

Advertisment

മോഹൻലാലിനൊപ്പാം ചാക്കോച്ചൻ, മഞ്ജു വാര്യർ, പിഷാരടി എന്നിവർ പകർത്തിയ ചിത്രങ്ങളാണിപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്. പ്രശസ്ത ടെന്നീസ് ടൂർണമെന്റായ വിംബിൾഡൺ കാണാനെത്തിയതാണ് മോഹൻലാൽ. ഇതിനു പിന്നാലെയാണ് പാരീസും സന്ദർശിച്ചത്. ലണ്ടനിലെ അവധി ആഘോഷത്തിനു ശേഷം പാരീസിലെത്തിയ മഞ്ജുവും സംഘവും മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. മലയാള സിനിമയിലെ താരങ്ങളെല്ലാവരും യൂറോപ്പ് ട്രിപ്പിലാണോയെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.

Advertisment

കുടുംബവുമൊന്നിച്ചാണ് ചാക്കോച്ചന്റെ യാത്ര. മകൻ ഇസഹാഖിന്റെ വീഡിയോ പകർത്തുന്ന മോഹൻലാലിന്റെ ദൃശ്യങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 'മജീഷ്യനൊപ്പമുള്ള മാജിക്കൽ നിമിഷങ്ങൾ,' എന്നാണ് വീഡിയോ പങ്കുവച്ച് ചാക്കോച്ചൻ കുറിച്ചത്. എന്നാൽ ചാക്കോച്ചൻ പങ്കുവച്ച പോസ്റ്റിനു താഴെ നിറയുന്നത് വിമർശനങ്ങളാണ്. "ഹാ ഹാ,2.5 കോടി വിഷയം മറക്കാൻ ലാലേട്ടനുമായുള്ള വീഡിയോ എടുത്ത് വിഷയം മാറ്റുന്നു, നിങ്ങൾ അതിന് ഉത്തരം പറഞ്ഞെ തീരു ചാക്കോച്ചാ," എന്നാണ് പോസ്റ്റിനു താഴെ നിറയുന്ന കമന്റുകൾ.

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ 'പദ്മിനി'യുടെ നിർമാതാക്കളിൽ ഒരാളായ സുവിൽ കെ വർക്കി താരത്തിനെതിരെ ആരോപണം ഉന്നയിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. 2.5 കോടി രൂപ കൈപറ്റിയിട്ടും ചിത്രത്തിന്റെ പ്രമോഷനുകൾക്കൊന്നും പങ്കെടുത്തില്ല എന്നതാണ് ആരോപണം. ചിത്രത്തിന്റെ പ്രമോഷനുകളേക്കാൾ വലുതാണ് കൂട്ടുകാരുമായുള്ള ഉല്ലാസ യാത്രയെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതുവരേയ്ക്ക് ചാക്കോച്ചൻ ആരോപണത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Mohanlal Manju Warrier Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: