/indian-express-malayalam/media/media_files/uploads/2019/06/kunchako-boban-1.jpg)
പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് ഒരു മാലാഖകുഞ്ഞു വന്ന സന്തോഷത്തിലാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. ചാക്കോച്ചന്റെ ലോകം ഇപ്പോൾ കുഞ്ഞിനു ചുറ്റും കറങ്ങുകയാണെന്ന് പ്രിയ.
"ചാക്കോച്ചന്റെ ലോകം ഇപ്പോൾ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോൾ കുഞ്ഞു കരഞ്ഞാൽ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചൻ ചാടിയെഴുന്നേൽക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മൾ ഹാപ്പിയായി ഇരുന്നാൽ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോൾ അവനോടുള്ള ഇഷ്ടം കാണുമ്പോൾ ദൈവമേ, ഇത്രയും മോഹം മനസ്സിൽ​ ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്," പ്രിയ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.
വൈകി വന്ന വസന്തത്തിന് 'ഇസഹാക്ക്' എന്നാണ് സ്നേഹത്തോടെ ചാക്കോച്ചനും പ്രിയയും പേരു നൽകിയിരിക്കുന്നത്. ബൈബിളിൽ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെയാണ് നൽകുകയാണ് ചാക്കോച്ചനും പ്രിയയും.
View this post on InstagramThe Happiest smile of my Love ..........Happiest MOTHER’S DAY.........
A post shared by Kunchacko Boban (@kunchacks) on
Read more: ‘പ്രിയ’പ്പെട്ടവളുടെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് ചാക്കോച്ചൻ; വെെറൽ
ഏപ്രിൽ 17 നാണ് താൻ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ ആദ്യമായി പ്രേക്ഷകരുമായി പങ്കുവച്ചത്. നാല്പത്തി രണ്ടു (42) വയസ്സുകാരനായ കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്.
മലയാളത്തിലെ നിത്യഹരിത പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്‍. വെള്ളിത്തിരയിലെത്തി 20 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മലയാളികള്‍ കുഞ്ചാക്കോയെ കാണുന്നത് ചോക്ലേറ്റ് പയ്യനായിട്ടാണ്. ‘അനിയത്തിപ്രാവും’ ‘നിറ’വും ‘പ്രിയ’വുമൊക്കെ കുഞ്ചാക്കോ ബോബനിലെ പ്രണയനായകനെ അടിവരയിട്ട സിനിമകളാണ്. അക്കാലത്ത് കോളേജ് സുന്ദരിമാരുടെ ആരാധനാപാത്രവും ഈ നടന്‍ തന്നെയായിരുന്നു. കരിയറിന്റെ ഹൈറ്റ്സില്‍ നില്‍ക്കുമ്പോഴാണ് ആരാധികമാരുടെ മനസ്സു തകര്‍ത്ത് കൊണ്ട് ചാക്കോച്ചന്‍ തന്റെ കൂട്ടുകാരിയും പ്രണയിനിയുമായിരുന്ന പ്രിയയെ വിവാഹം കഴിക്കുന്നത്.
അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.