പാട്ടൊരു വഴിയ്ക്കും ചാക്കോച്ചൻ മറ്റൊരു വഴിയ്ക്കും

“വരികൾക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം. ഭരണഘടന അത് അനുവദിക്കുന്നുണ്ട്”

kunchacko boban, Ramesh Pisharody, Ramesh Pisharody photos, kunchacko boban Ramesh Pisharody friendship photo, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സൗഹൃദം പങ്കിടുന്നവരാണ് നടൻ കുഞ്ചാക്കോ ബോബനും നടനും സംവിധായകനുമൊക്കെയായ രമേഷ് പിഷാരടിയും. സൗഹൃദനിമിഷങ്ങളും യാത്രാവിശേഷങ്ങളും തമാശകളുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിൽ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ചാക്കോച്ചൻ പാട്ടുപാടുന്ന രസകരമായൊരു വീഡിയോ ആണ് ഇപ്പോൾ രമേഷ് പിഷാരടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

Read more: അപ്പനു വയസ്സാവുന്നത് കാണാൻ വയ്യായേ; ഇസുവിനൊപ്പമുള്ള രസകരമായ ചിത്രവുമായി ചാക്കോച്ചൻ

“വരികൾക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം. ഭരണഘടന അത് അനുവദിക്കുന്നുണ്ട്,” എന്നാണ് വീഡിയോയ്ക്ക് രമേഷ് പിഷാരടി നൽകിയിരിക്കുന്ന കമന്റ്. ഒരു ഇലക്ഷൻ പ്രചരണഗാനം പാടുന്ന ചാക്കോച്ചനെയാണ് വീഡിയോയിൽ കാണാനാവുക.

ക്യാപ്ഷൻ സിംഹമേ എന്നാണ് പൊതുവെ രമേഷ് പിഷാരടിയെ സോഷ്യൽ മീഡിയ വിളിക്കുന്നത്. ആ വിളിയിൽ കാര്യമുണ്ടെന്ന് തെളിയിക്കുന്നതാണ് രമേഷ് പിഷാരടിയുടെ ഓരോ സോഷ്യൽ മീഡിയ പോസ്റ്റുകളും. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ പിഷാരടി മറക്കാറില്ല. ഇത്തവണ രമേഷ് പിഷാരടിയുടെ ക്യാപ്ഷന് ‘ഇര’യായിരിക്കുന്നത് പ്രിയസുഹൃത്തായ ചാക്കോച്ചനാണ്. ആരാധകരും പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞു. രസകരമായ ക്യാപ്ഷനുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Read more: കലൂര്‍ നിന്നിട്ട് ബാംഗ്ലൂര്‍ എന്നോ?; ചാക്കോച്ചനെ ട്രോളി മിഥുന്‍ മാനുവല്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban singing video ramesh pisharodi post

Next Story
അമ്മയോ മകളോ എന്ന് ആരാധകർ, അമ്മ ഹോട്ടാണ് പക്ഷെ ജീൻസ് എന്റേതെന്ന് പ്രാർഥനPoornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Prarthana Indrajith, Poornima indrajith photos, Poornima Indrajith saree photos, Poornima Indrajith fashion photos, Outstanding Women entrepreneur of Kerala award 2020, Pranaah, പ്രാണ, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com