ഇതാണ് ഞങ്ങളുടെ കുടുംബത്തിലെ ഷോമാൻ. സഹോദരീ പുത്രൻ ജെയിംസിനെ പരിചയപ്പെടുത്തി കുഞ്ചാക്കോ ബോബൻ. കുടുംബവുമൊത്തുള്ള ഓണാഘോഷ പരിപാടികൾക്കിടെ എടുത്ത ചിത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിരിക്കുന്നത്. ‘Onam vibes, With the showman in our family. My Godson and nephew! James…the performer and sporty chap,” കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.

 

View this post on Instagram

 

Onam vibes With the showman in our family. My Godson and nephew!! James…the performer and sporty chap

A post shared by Kunchacko Boban (@kunchacks) on

ഓണം നാളിൽ മകൻ ഇസയ്ക്കും പ്രിയയ്ക്കും ഒപ്പമുള്ള ചിത്രവും ചാക്കോച്ചൻ ആരാധകർക്കായി പങ്കുവച്ചിരുന്നു. ഇസയുടെ ആദ്യം ഓണം, എല്ലാവർക്കും ഞങ്ങളുടെയും ഇസ വാവയുടെയും ആശംസകൾ എന്നായിരുന്നു ചാക്കോച്ചന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. കസവു മുണ്ടും തലയിലൊരു സ്റ്റൈലൻ കെട്ടുമായി വലിയൊരു പൂക്കളത്തിനു മുന്നിൽ അച്ഛനമ്മമാരോട് ചേർന്നിരിക്കുകയാണ് കുഞ്ഞു ഇസ ചിത്രത്തിൽ.

ഇസയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. അത് ശരിയാണെന്ന് ചാക്കോച്ചന്റെ ഇന്‍സ്റ്റഗ്രാം പേജിലൊന്ന് കയറി നോക്കിയാല്‍ മനസിലാകും. മകന്‍ ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. മകന്റെ വിശേഷങ്ങളും ഫാദർഹുഡിന്റെ സന്തോഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

വൈകി വന്ന വസന്തത്തിന് ‘ഇസഹാക്ക്’ എന്നാണ് സ്നേഹത്തോടെ ചാക്കോച്ചനും പ്രിയയും പേരു നൽകിയിരിക്കുന്നത്. ബൈബിളിൽ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെയാണ് നൽകുകയാണ് ചാക്കോച്ചനും പ്രിയയും.

ഏപ്രിൽ 17 നാണ് താൻ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ ആദ്യമായി പ്രേക്ഷകരുമായി പങ്കുവച്ചത്. നാല്പത്തി രണ്ടു (42) വയസ്സുകാരനായ കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്.

Read more: അവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവില്ല; കുഞ്ചാക്കോ ബോബൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook