മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായകന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ‘അനിയത്തിപ്രാവി’ലൂടെ വന്ന് മലയാളികളുടെ ഇഷ്ടം കവരുകയും ഏറെനാൾ ക്യാമ്പസുകളുടെ ചോക്ലേറ്റ് ഹീറോയായിരിക്കുകയും ചെയ്ത താരം. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാനും ചാക്കോച്ചന് കഴിഞ്ഞിട്ടുണ്ട്. ചാക്കോച്ചൻ മാത്രമല്ല, പ്രിയയും മകൻ ഇസഹാക്കുമൊക്കെ മലയാളികളുടെ ഹൃദയത്തോട് ഏറെ അടുത്തുനിൽക്കുന്നവരാണ്. 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാവുന്നത്.
ഇപ്പോഴിതാ, പ്രിയയുടെ മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് ചാക്കോച്ചൻ. ” ലവ് യൂ ബ്യൂട്ടിഫുൾ ലേഡീ,” എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ കുറിച്ചത്.
Je t’aime Belle Dame
Posted by Kunchacko Boban on Wednesday, January 27, 2021
15-ാം വിവാഹവാർഷികവും അടുത്തിടെ ഇരുവരും ആഘോഷിച്ചിരുന്നു. “കഴിഞ്ഞ 15 വർഷമായി പ്രണയത്തിന്റെ ക്വാറന്റയിനിലാണ്, അതേറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. 22 വർഷമായി പരസ്പരം അറിയുന്നു നമ്മൾ, നീയാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന്. നിന്നെ കണ്ടുമുട്ടും മുൻപു തന്നെ, എന്റെ ആദ്യ ചിത്രത്തിലെ ആദ്യഗാനത്തിൽ നിന്റെ പേര് ചൊല്ലി ഞാൻ പാടി…പരസ്പരം എല്ലാ ഗുണങ്ങളും ദോഷങ്ങളും സ്വീകരിച്ച് കൈകോർത്ത് നാം മുന്നോട്ട് നീങ്ങുക.
ഈ പ്രത്യേക ദിനം ഇത്തവണ കുറച്ചുകൂടി സ്പെഷലാണ്, ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനം നമ്മൾ പരസ്പരം നൽകിയിരിക്കുന്നു… ഇസഹാക്,” ചാക്കോച്ചൻ കുറിക്കുന്നു.
Read more: 20 വർഷം മുൻപ് ചാക്കോച്ചന്റെ ഓട്ടോഗ്രാഫിനായി കാത്തുനിന്ന പെൺകുട്ടി
“നീ നിന്റെ മാതാപിതാക്കൾക്ക് നല്ലൊരു മകളാണ്, കസിൻസിന് നല്ലൊരു സഹോദരിയാണ്, ഞാനടക്കം നിരവധിയേറെ പേർക്ക് നല്ലൊരു സുഹൃത്താണ്, എനിക്കൊരു റോമാന്റിക് പ്രണയിനിയും ഭാര്യയുമാണ്, എന്റെ കുടുംബത്തിനും നല്ലൊരു മകളാണ് നീ… ഇസഹാക്കിന് ഒരു കിടിലൻ അമ്മയും…. ഈ ക്വാറന്റയിൻ വേളയിൽ എന്റെ വാലന്റൈന്‍ നിറയെ സ്നേഹവും ആലിംഗനവും ചുംബനങ്ങളും… ഓ പ്രിയേ….” ആദ്യമായി ഭാര്യയ്ക്ക് വേണ്ടി ബേക്ക് ചെയ്ത കേക്കാണിതെന്നും കുഞ്ചാക്കോ ബോബൻ പോസ്റ്റിൽ പറയുന്നു.
Read more: നിങ്ങളുടെ കൊച്ചു സ്വർഗമുണ്ടാക്കുക; ഇസഹാക്ക് വളരുന്നത് കണ്ട് ചാക്കോച്ചൻ
നീണ്ട പതിനാലുവർഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വർഷമാണ് കുഞ്ചാക്കോ- പ്രിയ ദമ്പതികളുടെ ജീവിതത്തിലേക്ക് ഇസഹാക്ക് എത്തുന്നത്. വൈകിയെത്തിയ കണ്മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. അത് ശരിയാണെന്ന് ചാക്കോച്ചന്റെ ഇന്‍സ്റ്റഗ്രാം പേജിലൊന്ന് കയറി നോക്കിയാല്‍ മനസിലാകും. മകന് ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍.
‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന് ചാടിയെഴുന്നേല്ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള് ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയ പറഞ്ഞത്.
Read more:അവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവില്ല; കുഞ്ചാക്കോ ബോബൻ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook