scorecardresearch

പ്രിയേ നിനക്കായ്; പ്രണയപൂർവ്വം ചാക്കോച്ചൻ

ക്രിസ്‌മസ് ആശംസിച്ചു കൊണ്ട് ഭാര്യ പ്രിയയ്‌ക്കൊപ്പം പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്

ക്രിസ്‌മസ് ആശംസിച്ചു കൊണ്ട് ഭാര്യ പ്രിയയ്‌ക്കൊപ്പം പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Kunchacko Boban, Family, Video

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കുടുംബനായകനാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ‘അനിയത്തിപ്രാവി’ലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ ആ യുവാവ്, ഏറെനാൾ ക്യാമ്പസുകളുടെ ചോക്ലേറ്റ് ഹീറോയായിരുന്നു. എന്നാൽ ആയിരക്കണക്കിന് ആരാധികമാരുടെ ഹൃദയം കവർന്ന ആ ചോക്ലേറ്റ് ഹീറോയുടെ ഹൃദയം കവർന്നത് പ്രിയ സാമുവൽ ആൻ എന്ന പെൺകുട്ടിയാണ്. 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ചാക്കോച്ചൻ ഭാര്യ പ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കാറുണ്ട്.

Advertisment

ക്രിസ്‌മസ് ആശംസിച്ചു കൊണ്ട് പ്രിയയ്‌ക്കൊപ്പം പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. 'അനിയത്തിപ്രാവ്' എന്ന ചിത്രത്തിലെ 'ഓ പ്രിയേ' എന്ന ഗാനവും ചിത്രത്തിനു പശ്ചാത്തലമായി ചേർത്തിട്ടുണ്ട്. പ്രാവുകൾക്കിടയിലൂടെ പ്രിയയുടെ കൈയ്യും പിടിച്ചോടുന്ന ചാക്കോച്ചൻ ഇപ്പോഴും റോമാന്റിക്കാണെന്നാണ് ആരാധകർ പറയുന്നത്.

"ഇന്ന് ഞാൻ സിനിമകളിൽ നന്നായി അഭിനയിക്കുന്നുവെങ്കിൽ അതിന്റെ ക്രെഡിറ്റ് നിനക്കാണ്. സ്വയം വിശ്വസിക്കാൻ പ്രേരിപ്പിച്ചതിന്റെയും എല്ലാറ്റിനെയും വ്യത്യസ്തമായ വീക്ഷണകോണിൽ കാണാനും മികച്ചതിന് വേണ്ടി പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചത് നീയാണ്. "ഓ പ്രിയേ "…….. എന്ന് എന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ അവസരം നൽകിയത് ദൈവത്തിന് പറ്റിയ തെറ്റല്ല. കാരണം എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്!!" എന്നാണ് 17-ാം വിവാഹവാർഷികത്തിൽ ആശംസകളറിയിച്ച് ചാക്കോച്ചൻ കുറിച്ചത്.

Advertisment

ആറ് വർഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷം 2019 ഏപ്രിലിലാണ് ഇവർക്ക് കുഞ്ഞു പിറന്നത്.

‘അറിയിപ്പ്’ ആണ് ചാക്കോച്ചന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 2018, എന്താടാ സജി,ചാവേർ തുടങ്ങിയവയാണ് പുതിയ ചിത്രങ്ങൾ.

Family Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: