മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ‘അനിയത്തിപ്രാവി’ലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ ആ യുവാവ്, ഏറെനാൾ ക്യാമ്പസുകളുടെ ചോക്ലേറ്റ് ഹീറോയായിരുന്നു. എന്നാൽ പിന്നീട് കാമ്പുള്ള കഥാപാത്രങ്ങളിലൂടെ തന്നിലെ പ്രതിഭയെ രേഖപ്പെടുത്തുന്ന ചാക്കോച്ചനെയാണ് മലയാളികൾ കണ്ടത്. അഭിനയത്തിനൊപ്പം നിർമാണരംഗത്തും സജീവമാണ് ചാക്കോച്ചൻ ഇന്ന്. ന്നാ താൻ കേസ് കൊട്, അറിയിപ്പ് പോലുള്ള ചിത്രങ്ങൾ ഈ വർഷം ചാക്കോച്ചന് ഏറെ ശ്രദ്ധ നേടി കൊടുത്തവയാണ്.
കുടുംബത്തിനൊപ്പം വത്തിക്കാനിൽ അവധിക്കാലം ആഘോഷിക്കുകയാണ് ചാക്കോച്ചൻ ഇപ്പോൾ. ഭാര്യ പ്രിയയ്ക്കും മകൻ ഇസഹാഖിനുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്തിരിക്കുകയാണ് താരമിപ്പോൾ.
‘അറിയിപ്പ്’ ആണ് ചാക്കോച്ചന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 2018, എന്താടാ സജി,ചാവേർ തുടങ്ങിയവയാണ് പുതിയ ചിത്രങ്ങൾ.