/indian-express-malayalam/media/media_files/uploads/2021/04/izahaak-2.jpg)
മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക് ബോബന്റെ ജന്മദിനമായിരുന്നു ഏപ്രിൽ 16ന്. ഇസഹാക്ക് എന്ന ഇസുക്കുട്ടന്റെ രണ്ടാം ജന്മദിനമാണ് കടന്നുപോയത്. ഇസയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് ചാക്കോച്ചൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്.
കുഞ്ഞ് ഇസഹാക്കിന് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് കഴിഞ്ഞദിവസം രസകരമായ ഒരു വീഡിയോ ആയിരുന്നു നടി ഉണ്ണിമായ പങ്കുവച്ചത്. ജോജി എന്നും ഉമ്മ എന്നുമെല്ലാം ഉണ്ണിമായ പറയുന്നത് കേട്ട് ഏറ്റുപറയുന്ന ഇസുക്കുട്ടനെ ഈ വീഡിയോയിൽ കാണാം.
2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്‍റെ ജനനം. 14 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. ഇസുക്കുട്ടന്റെ ഫൊട്ടോകൾ ചാക്കോച്ചൻ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ജന്മദിനത്തിൽ മകന്റെ മനോഹരമായൊരു ചിത്രം പ്രിയ പങ്കുവച്ചിരുന്നു.
2020ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘അഞ്ചാം പാതിര’യിൽ ചാക്കോച്ചനൊപ്പം പ്രധാന വേഷത്തിൽ ഉണ്ണിമായയും അഭിനയിച്ചിരുന്നു. ‘ജോജി’ ആണ് ഉണ്ണിമായയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. നിഴൽ, നായാട്ട് എന്നിവയാണ് ചാക്കോച്ചന്റേതായി നിലവിൽ തിയേറ്ററുകളിലുള്ള പുതിയ ചിത്രങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us