കണ്ണൂർ വിമാനത്താവളത്തെ ചുറ്റിപ്പറ്റി മലയാളത്തിൽ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. കുറച്ച് കാലം മുമ്പാണ്. നരേന്ദ്രൻ മകൻ ജയകാന്തൻ വക. ഒടുവിൽ വർഷങ്ങൾക്ക് ശേഷം ആ ജയകാന്തനും അദ്ദേഹത്തിന്റെ അമ്മാവനും കണ്ണൂർ വിമാനത്താവളത്തിൽ വച്ച് കണ്ടുമുട്ടുകയാണ്. ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചത് കുഞ്ചാക്കോ ബോബനാണ്.
Read More: ഇതാണ് ഞങ്ങളുടെ കുട്ടിക്കാലം; ശിശുദിനത്തിൽ ചിത്രങ്ങൾ പങ്കുവച്ച് താരങ്ങൾ
ചിത്രത്തിൽ ജയകാന്തനായി അഭിനയിച്ചത് കുഞ്ചാക്കോ ബോബനും അദ്ദേഹത്തിന്റെ അമ്മാവനായി എത്തിയത് ശ്രീനിവാസനുമായിരുന്നു. ഇരുവരും കണ്ണൂർ വിമാനത്താവളത്തിൽ വച്ച് കണ്ടുമുട്ടിയപ്പോഴുള്ള ചിത്രമാണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. “നരേന്ദ്രൻ മകൻ ജയകാന്തനും അമ്മാവനും ….!!
കണ്ണൂർ എയർപോർട്ട് വന്നതിന്റെ സന്തോഷം പങ്കിടുന്നു,” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ശ്രീനിവാസൻ, ജനാർദ്ദനൻ, ഇന്നസെന്റ്, സംയുക്ത വർമ്മ, അസിൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ചിത്രമാണ് നരേന്ദ്രൻ മകൻ ജയകാന്തൻ വക. തെന്നിന്ത്യൻ നടി അസിന്റെ ആദ്യ ചിത്രമായ ഇതിൽ പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
Read More: ഈ വാക്കുകൾക്കായി ഏറെ കാത്തിരുന്നിട്ടുണ്ട്; വികാരാധീനനായി കുഞ്ചാക്കോ ബോബൻ
കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജിയോ മൂവീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്. മുല്ലനേഴി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.