മിഥുന്‍ മാനുവലിന്റെ സംവിധാനത്തില്‍ ഒരുങ്ങി 2020 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നാണ് ‘ അഞ്ചാം പാതിര’. ചാക്കോച്ചന്റെ കരിയറില്‍ വലിയ ഒരു കുതിപ്പു സമ്മാനിച്ച ‘ഡോക്ടർ അന്‍വര്‍’ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മലയാളത്തിലെ അന്വേഷണാത്മക ചിത്രങ്ങളില്‍ നിന്നു വേറിട്ട അനുഭവം നല്‍കിയ ‘ അഞ്ചാം പാതിര’ യുടെ ടീം വീണ്ടും ഒന്നിക്കുന്നു.
ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ ‘ മാജിക്കല്‍ പാതിര’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രമാണ് രണ്ടാം പതിപ്പ് തുടങ്ങിയോ എന്ന സംശയം ഉണര്‍ത്തുന്നത്. സംവിധായന്‍ മിഥുന്‍, നിര്‍മ്മാതാവ് ലിസ്റ്റിന്‍ എന്നിവരെയും ചിത്രത്തില്‍ കാണാം.
2021 ജനുവരിയിലാണ് അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം ആറാം പാതിര മിഥുൻ പ്രഖ്യാപിച്ചത്. ചിത്രം, അഞ്ചാം പാതിരയുടെ തുടർച്ചയല്ല, കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അൻവർ എന്ന കഥാപാത്രത്തിന്റെ പുതിയൊരു കേസ് അന്വേഷണമാവും ചിത്രം പറയുക എന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
കുഞ്ചാക്കോ ബോബന്റെ സിനിമാ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമാണ് ഇപ്പോള്‍ എന്നാണ് ആസ്വാദകര്‍ പറയുന്നത്. ചാക്കോച്ചന്റെ അവസാനമായി റിലീസിനെത്തിയ ചിത്രം ‘ ന്നാ താന്‍ കേസ് കൊട്’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
അരവിന്ദ് സ്വാമിയും ഒന്നിച്ചുളള ‘ഒറ്റ്’ ആണ് ചാക്കോച്ചന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. സെപ്റ്റംബര്‍ 8 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.