മലയാളികൾക്കിടയിൽ പ്രചുരപ്രചാരം നേടിയ ഹാസ്യചിത്രകഥയാണ് ബോബനും മോളിയും. ബോബൻ‍, മോളി എന്നിങ്ങനെ പേരുള്ള രണ്ടു വികൃതിക്കുട്ടികളെയും അവർക്കു ചുറ്റുമുള്ള ലോകത്തെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ചിത്രകഥയാണിത്. കാർട്ടൂണിസ്റ്റ് ടോംസ് ആണ് ബോബനും മോളിയും വരയ്ക്കുന്നത്. ആലപ്പുഴയിൽ ഒരു ബോബനും മോളിയും ഉണ്ട്. നടൻ കുഞ്ചാക്കോ ബോബന്റെ പിതാവും മലയാള ചലച്ചിത്ര നടനും നിർമ്മാതാവും സംവിധായകനുമായിരുന്ന ബോബൻ കുഞ്ചാക്കോയും അദ്ദേഹത്തിന്റെ ഭാര്യ മോളിയും. തന്റെ മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിൽ മനോഹരമായൊരു ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

“അപ്പനും അമ്മയും.. ബോബനും മോളിയും.. 45 വർഷങ്ങൾക്ക് മുൻപ് ഈ ദിവസം,” എന്നെഴുതിയാണ് ചാക്കോച്ചൻ ചിത്രം പങ്കുവച്ചത്.

ഉദയായുടെ ആദ്യകാല ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ബോബൻ കുഞ്ചാക്കോ ചലച്ചിത്ര രംഗത്തെത്തിയത്. എം.ആർ.എസ്. മണിയുടെ സംവിധാനത്തിൽ 1952ൽ പ്രദർശനത്തിനെത്തിയ അച്ഛൻ ആണ് ബോബൻ അഭിനയിച്ച ആദ്യചിത്രം.

പിതാവ് കുഞ്ചാക്കോ സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ, പഴയകാലത്തെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ എക്സൽ ഫിലിംസ്, എഴുപതുകളുടെ അവസാനം സ്ഥാപിച്ച പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസ് ഫാക്ടറി എന്നിവയുടെ സാരഥി ബോബൻ കുഞ്ചാക്കോ ആയിരുന്നു.

ഇടയ്ക്കിടെ തന്റെ പിതാവിനെ കുറിച്ചുള്ള ഓർമകൾ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

“സമ്പൂർണ്ണ മനുഷ്യനായിരിക്കില്ല .. തികഞ്ഞ മനുഷ്യനായിരിക്കില്ല …. (പക്ഷേ, പിന്നെ ആരാണ് ??) എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മൃദുലവും വൈകാരികവുമായ മനുഷ്യൻ! ഏറ്റവും വലിയ പ്രചോദകനും പിന്തുണക്കാരനും !! ചലിക്കുന്ന സർവവിജ്ഞാനകോശം !!!! ഇടയ്ക്ക് ഞാൻ നിങ്ങളെ മിസ് ചെയ്യും (അതെ, എന്റെ ജീവിതത്തിലെ ചില സന്തോഷകരമായ അവസരങ്ങളിൽ). എന്നാൽ എനിക്ക് ചുറ്റും, ഞങ്ങളുടെ കുടുംബത്തിന് ചുറ്റും, നിങ്ങളുടെ ചങ്ങാതിമാർ (എന്റെ കൂടി), നിങ്ങൾ സഹായിച്ചവർ എന്നിവരിലൂടെ നിങ്ങളുടെ സാന്നിധ്യം എല്ലായെപ്പോഴും ഞാൻ അറിയാറുണ്ട്. ഈ ലോകത്തിലെ എല്ലാവരേയും സ്വന്തം കുടുംബമായി പരിഗണിക്കുക, എന്ന, ജീവിതത്തിലെ ഏറ്റവും വലിയ പാഠം എന്നെ പഠിപ്പിച്ചതിന് നന്ദി. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അപ്പാ.. ഇസുവിന്റെ ബോബൻ അപ്പാപ്പാ… !!,” മുൻപൊരിക്കൽ പിതാവിനെ കുറിച്ച് ചാക്കോച്ചൻ എഴുതിയ വാക്കുകൾ.

പിതാവിന്റെ മരണ ശേഷം തങ്ങൾക്ക് വേണ്ടി ജീവിച്ച അമ്മയോട് വൈകാരികമായി ഏറെ അടുപ്പമുള്ള ആളാണ് ചാക്കോച്ചൻ. നേരത്തേ അമ്മയുടെ ജന്മദിനത്തിന് അദ്ദേഹം പങ്കുവച്ച കുറിപ്പ് ഇതിന് തെളിവാണ്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

“ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളിൽ ഒരാൾക്ക്. ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ അവർ ധീരമായി നേരിട്ടു. ഏറ്റവും ഭീകരമായ അവസ്ഥയിലും ഉറച്ച് നിന്നു. ഏറ്റവും ശ്രമകരമായ സാഹചര്യങ്ങളിലും തന്റെ മൂല്യങ്ങളും ഗുണങ്ങളും ഉയർത്തിപ്പിടിച്ചു. ആ ചിരിക്കുന്ന മുഖത്തിന് പിന്നിൽ അവർ എന്തെല്ലാം അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് അധികമാർക്കും അറിയില്ല. ഞങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണാണ്. ഞങ്ങളെയെല്ലാം എപ്പോഴും ബന്ധിപ്പിക്കുന്ന കണ്ണിയാണ്. എന്റെ ജീവിതത്തിൽ ഞാൻ അൽപ്പമെങ്കിലും നല്ലൊരു വ്യക്തിയാണെങ്കിൽ അതിന് ഈ സ്ത്രീയോടാണ് ഞാൻ നന്ദി പറയുന്നത്. ജന്മദിനാശംസകൾ അമ്മാ. ഈ ദിവസം നാല് വർഷത്തിലൊരിക്കലേ വരൂ എന്നത്കൊണ്ട് അമ്മയ്ക്കിപ്പോൾ മധുരപ്പതിനാറാണ്. ഒരുപാട് സ്നേഹം, ഉമ്മകൾ. ഈ ലോകത്തിലെ ഏല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങളും അമ്മ അർഹിക്കുന്നു,” എന്നായിരുന്നു ചാക്കോച്ചന്റെ വാക്കുകൾ.

Read More: ലവ് യൂ അപ്പാ; പിതാവിന്റെ ഓർമകളിൽ മലയാളികളുടെ പ്രിയ താരം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook