scorecardresearch
Latest News

കുഞ്ചാക്കോ ബോബന്റെ കരാട്ടെക്കാരൻ മകൻ; ഇസുവിന്റെ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ

ലോക്ക്ഡൗൺ കാലം ഇസഹാഖിന്റെ കളിചിരികൾക്ക് ഒപ്പം ചെലവഴിക്കുകയാണ് ചാക്കോച്ചൻ

കുഞ്ചാക്കോ ബോബന്റെ കരാട്ടെക്കാരൻ മകൻ; ഇസുവിന്റെ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ

മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോൾ കുഞ്ഞ് ഇസഹാഖ് ആണ്. പതിനാലു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. ലോക്ക്ഡൗൺ കാലത്ത് മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആയതിന്റെ സന്തോഷം പലപ്പോഴായി ആരാധകരുമായി പങ്കുവച്ച താരം മകന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ കുറിക്കാറുണ്ട്.

ഇസഹാക്ക് ബാൽക്കണിയിൽ നിന്ന് കാഴ്ചകൾ കാണുന്ന ഒരു ചിത്രമാണ് ഇന്ന് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്. കരാട്ടെ പൊസിഷനിലാണ് കക്ഷി നിൽക്കുന്നത്. കരാട്ടെ കിഡ് എന്ന ക്യാപ്ഷനോടെ ഇട്ട ചിത്രത്തിന് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

View this post on Instagram

Karate Kid

A post shared by Kunchacko Boban (@kunchacks) on

2019 ഏപ്രിലിൽ ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞിനെ എന്ന പോലെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആ വസന്തത്തിനും ഇസഹാക്ക് എന്ന് പേരുനൽകുകയായിരുന്നു ചാക്കോച്ചനും പ്രിയയും.

View this post on Instagram

The AQUABOYS

A post shared by Kunchacko Boban (@kunchacks) on

ചാക്കോച്ചന്റെ ലോകം തന്നെ ഇന്ന് ഇസയ്ക്ക് ചുറ്റുമാണെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു, “ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്.” വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.

Read More: ഇസഹാഖിനെ നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച് ചാക്കോച്ചൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kunchacko boban shares new photo of son izahaak