‘സ്നേഹമുളള മകന്റെ അമ്മ, ആറ് റൗഡി കുട്ടികളുടെ അമ്മൂമ്മ’; അമ്മയുടെ ജന്മദിനമാഘോഷിച്ച് ചാക്കോച്ചൻ

മക്കൾക്കും ചെറുമക്കൾക്കുമൊപ്പമുളള പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച ചാക്കോച്ചൻ, മനോഹരമായൊരു കുറിപ്പും എഴുതിയിട്ടുണ്ട്

kunchako boban, ie malayalam

അമ്മ മോളി ബോബന്റെ പിറന്നാൾ ആഘോഷചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ. നാലു വർഷത്തിൽ ഒരിക്കൽ വരുന്ന ഫെബ്രുവരി 29 നാണ് മോളി ബോബന്റെ പിറന്നാൾ. ഇത്തവണ ഈ ദിവസം ഇല്ലാത്തതിനാൽ ഫെബ്രുവരി 28 ന് രാത്രിയായിരുന്നു ആഘോഷം. മക്കൾക്കും ചെറുമക്കൾക്കുമൊപ്പമുളള പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച ചാക്കോച്ചൻ, മനോഹരമായൊരു കുറിപ്പും എഴുതിയിട്ടുണ്ട്.

”കഴിഞ്ഞ രാത്രി അമ്മാഞ്ഞി കൂളിനൊപ്പമായിരുന്നു. മോളി ബോബന് സന്തോഷ ജന്മദിനാംശംസകൾ. സ്നേഹമുള്ളൊരു മകന്‍റേയും സുന്ദരികളായ രണ്ട് പെൺമക്കളുടേയും അമ്മ. ആറ് റൗഡി കുട്ടികളുടെ അമ്മൂമ്മ. എന്‍റെ സ്നേഹമയിയായ ഭാര്യയുടെയും രണ്ട് കിടു അളിയന്മാരുടേയും അമ്മായിയമ്മ” എന്നാണ് ചാക്കോച്ചൻ കുറിച്ചിരിക്കുന്നത്. ഫര്‍ഹാൻ ഫാസിൽ, ലക്ഷ്മി മേനോൻ, ഗൗരി നന്ദ, ശിവദ തുടങ്ങി നിരവധി താരങ്ങളും ആരാധകരും കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് താഴെ അമ്മയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

നാലു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പിറന്നാള്‍ ഉള്ളതുകൊണ്ട് അമ്മയ്ക്ക് ഇപ്പോഴും മധുരപ്പതിനാറാണെന്നാണ് കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ദിനത്തിൽ കുഞ്ചാക്കോ ബോബൻ കുറിച്ചത്. തന്‍റെ ജീവിതത്തില്‍ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളില്‍ ഒരാളാണ് അമ്മയെന്നും ചാക്കോച്ചൻ പറഞ്ഞിരുന്നു.

Read More: മഹാലക്ഷ്മിക്കൊപ്പം ദിലീപും കാവ്യയും; മുഖം കാണാനാകാത്ത നിരാശയിൽ ആരാധകർ

ലോക്ക്ഡൗണിനുശേഷം ഷൂട്ടിങ് പുനരാരംഭിച്ചതോടെ സിനിമാ തിരക്കുകളിലാണ് ചാക്കോച്ചൻ. മഹേഷ് നാരായണന്റെ ‘അറിയിപ്പ്’, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ‘നായാട്ട്’, അപ്പു ഭട്ടതിരിയുടെ ‘നിഴല്‍’, അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ‘ഭീമന്റെ വഴി’ തുടങ്ങിയവയാണ് കുഞ്ചാക്കോ ബോബന്റേതായി അനൗൺസ് ചെയ്തിരിക്കുന്ന പ്രോജക്ടുകൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban shares mother birthday photos

Next Story
ഇന്നസെന്റിന് മധുരം നൽകി ആലീസ്; പിറന്നാൾ ചിത്രങ്ങൾInnocent, Innocent birthday, Innocent birthday photos, Innocent age, Innocent films, Innocent family, ഇന്നസെന്റ്, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com