scorecardresearch

അപ്പാ, വെളിച്ചം വരാനുണ്ട്; ഇസയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ചാക്കോച്ചൻ

"തുരങ്കത്തിന്റെ അവസാനത്തിൽ എല്ലായ്‌പ്പോഴും പ്രകാശം ഉണ്ടാകും," പ്രത്യാശ പങ്കിട്ട് ചാക്കോച്ചൻ

"തുരങ്കത്തിന്റെ അവസാനത്തിൽ എല്ലായ്‌പ്പോഴും പ്രകാശം ഉണ്ടാകും," പ്രത്യാശ പങ്കിട്ട് ചാക്കോച്ചൻ

author-image
Entertainment Desk
New Update
Kunchako Boban, Kunchako Boban son, കുഞ്ചാക്കോ ബോബന്‍ മകന്‍, Boban Kunchacko, izahaak kunchacko, ഇസഹാഖ് കുഞ്ചാക്കോ, ബോബൻ കുഞ്ചാക്കോ, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ

കോവിഡ് മഹാമാരി അനുദിനം പടർന്നുകൊണ്ടിരിക്കുന്ന കാലത്ത് ഏറെ ആശങ്കയിലാണ് ലോകം. ആദ്യവരവിനെ അപേക്ഷിച്ച് കൂടുതൽ തീവ്രതയോടെയാണ് കോവിഡിന്റെ രണ്ടാം വരവ്.

Advertisment

ഈ കെട്ടക്കാലത്തെ അതിജീവിച്ച് ലോകം പഴയ സന്തോഷങ്ങളിലേക്ക് എപ്പോൾ തിരിച്ചെത്തും എന്ന ആശങ്ക എല്ലാവരെയും തളർത്തുന്നുണ്ട്. നടൻ കുഞ്ചാക്കോ ബോബൻ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

"കുട്ടികളാണ് മനുഷ്യന്റെ പിതാവ്, നിങ്ങളുടെ കുഞ്ഞ് നിങ്ങൾക്ക് വെളിച്ചം കാണിച്ചു തരുമ്പോൾ… അനിശ്ചിതത്വത്തിന്റെയും പരീക്ഷണങ്ങളുടെയും ഈ ദിവസങ്ങളിൽ, നമുക്ക് സുരക്ഷിതരായി ഇരിക്കാം, സുരക്ഷിതവും മികച്ചതുമായ ഒരു നാളെയെ കുറിച്ചുള്ള പ്രതീക്ഷ നിലനിർത്താം. തുരങ്കത്തിന്റെ അവസാനത്തിൽ എല്ലായ്‌പ്പോഴും പ്രകാശം ഉണ്ടാകും… പരസ്പരം സഹായിക്കാനും കരുതാനും ഒരു കുട്ടിയുടെ നിഷ്കളങ്കത നമ്മളിലുണ്ടാവട്ടെ," ചാക്കോച്ചൻ കുറിക്കുന്നു.

Advertisment

കോവിഡ് വ്യാപനം രൂക്ഷമായതോടെ വീണ്ടും രാജ്യം ഒരു ലോക്ക്ഡൗണിലേക്ക് പോവുകയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സജീവമായ തിയേറ്ററുകൾ വീണ്ടും അടച്ചിരിക്കുകയാണ്. സിനിമാ ചിത്രീകരണവും നിർത്തിവെയ്ക്കാൻ നിർബന്ധിതരായി കൊണ്ടിരിക്കുകയാണ് സിനിമാലോകം.

നയൻതാരയും ചാക്കോച്ചനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'നിഴൽ' എന്ന ചിത്രത്തെയും കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾ മാത്രമായപ്പോഴാണ് തിയേറ്ററുകൾ വീണ്ടും നിശ്ചലമായിരിക്കുന്നത്.

Read more: ചാക്കോച്ചന്റെ ഇസയെ തോളിലേറ്റി പിഷാരടി; രാജമാത ശിവകാമിയെ ഓർമ വരുന്നെന്ന് ആരാധകർ

Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: