മലയാളത്തിന്റെ സ്വന്തം കുടുംബനായകനാണ് ചാക്കോച്ചൻ. തന്റെ വിശേഷങ്ങളും രസകരമായ അനുഭവങ്ങളുമൊക്കെ ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ മേക്ക് ഓവർ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം ഇപ്പോൾ. ഒരു ദിവസം തന്നെ പകർത്തിയ വ്യത്യസ്ത ലുക്കിലുള്ള രണ്ടു ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. “ലുക്കിന്റെ കാര്യത്തിൽ മമ്മൂക്കയ്ക്ക് ഒത്ത എതിരാളി,” എന്നാണ് ചിത്രത്തിന് ആരാധകർ നൽകിയിരിക്കുന്ന കമന്റ്.
Two PHASES or FACES of a Single Day!!
Posted by Kunchacko Boban on Tuesday, February 9, 2021
അടുത്തിടെ കുട്ടിക്കാലത്തെ ഒരു സ്വപ്നത്തെ കുറിച്ചും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ഒരു ഫയർ എൻജിൻ യാത്രയെന്ന കുട്ടിക്കാലത്തെ വലിയൊരു സ്വപ്നം അടുത്തിടെ സാക്ഷാത്കരിച്ചതിനെ കുറിച്ചാണ് താരം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
“പണ്ടേ ഫയർ എൻജിൻ കാണാൻ ഓടിചെല്ലുമായിരുന്നു ഞാൻ. കുട്ടിക്കാലത്തെ ഒരു സ്വപ്നം കൂടി സത്യമായിരിക്കുന്നു. ഫയർ എൻജിനിൽ ഒരു യാത്ര. കേരള ഫയർ ഫോഴ്സിനും ‘ഭീമന്റെ വഴി’ക്കാർക്കും എന്റെ പ്രത്യേക നന്ദി,” ചാക്കോച്ചൻ കുറിച്ചതിങ്ങനെ.
View this post on Instagram
Read more: ‘പാട്ടൊരു വഴിയ്ക്കും ഇങ്ങേരിതൊരു വഴിയ്ക്കും’; ചാക്കോച്ചനെ ട്രോളി രമേഷ് പിഷാരടി
കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഭീമന്റെ വഴി’. ‘തമാശ’യ്ക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ചെമ്പൻ വിനോദും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ്. ചെമ്പൻ വിനോദ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Read more: എന്റെ ബ്യൂട്ടിഫുൾ ലേഡി; പ്രിയയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ചാക്കോച്ചൻ