Latest News

ചാക്കോച്ചന് കുട പിടിച്ച് അരവിന്ദ് സ്വാമി; ഇത് പുതിയ തരം റാഗിങ്ങ് എന്ന് താരം

രണ്ടു ചുള്ളന്മാർ ഒറ്റ ഫ്രെയിമിൽ എന്നാണ് ആരാധകരുടെ കമന്റ്.

Kunchacko Boban, Aravind Swami, Ottu, Kunchacko Boban Aravind Swami video, Kunchacko Boban Aravind Swami photos, അരവിന്ദ് സ്വാമി, കുഞ്ചാക്കോ ബോബൻ

സിനിമാജീവിതം താരതമ്യപ്പെടുത്തുമ്പോൾ ഏറെ സമാനതകൾ ഉള്ള രണ്ടു നടന്മാരാണ് അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും. അരവിന്ദ് സ്വാമി ഒരുകാലത്ത് മലയാളത്തിന്റെ സ്വന്തം പ്രണയനായകൻ എന്ന രീതിയിൽ അറിയപ്പെട്ടിരുന്ന ആളാണ്. അതേസമയം, ചാക്കോച്ചൻ ആവട്ടെ മലയാളത്തിന്റെ പ്രിയപ്പെട്ട പ്രണയനായകനും ചോക്ലേറ്റ് ഹീറോയുമൊക്കെ ആയിരുന്നു.

പ്രണയനായകന്റെയും ചോക്ലേറ്റ് ഹീറോയുടെയും പരിവേഷം മാറ്റിവച്ച് പക്വമായ കഥാപാത്രങ്ങളിലേക്കും അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിലേക്കുമൊക്കെ കൂറുമാറുന്ന അരവിന്ദ് സ്വാമിയേയും ചാക്കോച്ചനെയുമാണ് സമീപകാലത്ത് സിനിമാപ്രേക്ഷകർ കണ്ടത്. ‘ഒറ്റ്’ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തയും ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഇപ്പോഴിതാ, അരവിന്ദ് സ്വാമിയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ചാറ്റൽ മഴയത്ത് കുട ചൂടി നടക്കുന്ന കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയെയുമാണ് വീഡിയോയില്‍ കാണാനാവുക. ഇടയ്ക്ക് ചാക്കോച്ചനു കുട ചൂടി കൊടുക്കുന്ന അരവിന്ദ് സ്വാമിയേയും കാണാം. ” നിങ്ങളുടെ സീനിയര്‍ മറ്റൊരു രീതിയില്‍ റാഗ് ചെയ്യാൻ ശ്രമിക്കുമ്പോള്‍,” എന്നാണ് വീഡിയോയ്ക്ക് ചാക്കോച്ചൻ നൽകിയ അടിക്കുറിപ്പ്.

“പുതു വെള്ളൈ മഴ,” എന്നാണ് ചാക്കോച്ചന്റെയും അരവിന്ദ് സ്വാമിയുടെയും സൗഹൃദനിമിഷങ്ങൾ നിറഞ്ഞ വീഡിയോയ്ക്ക് രമേഷ് പിഷാരടി കമന്റ് നൽകിയിരിക്കുന്നത്. രണ്ടു ചുള്ളന്മാർ ഒറ്റ ഫ്രെയിമിൽ എന്നാണ് ആരാധകരുടെ കമന്റ്.

ഫെല്ലിനി ടി പിയാണ് ‘ഒറ്റ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും മലയാളത്തിലും ഒരേ സമയം പുറത്തിറങ്ങുന്ന  ‘ഒറ്റ്’ മുംബൈ , ഗോവ, എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ് എന്നീ ബാനറുകൾ ഒത്തുചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍  ബോളിവുഡ് താരം ജാക്കി ഷ്രോഫും ചിത്രത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഛായാഗ്രാഹണം വിജയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിർവ്വഹിക്കും.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ‘ഒറ്റി’ലൂടെ അരവിന്ദ്  സ്വാമി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഭരതൻ സംവിധാനം ചെയ്ത ‘ദേവരാഗ’മാണ് ഇതിനു മുൻപ് അരവിന്ദ് സ്വാമി അഭിനയിച്ച മലയാളചിത്രം.

Read more: സുരേഷ് ഗോപിയ്ക്ക് അരികിൽ നിൽക്കുന്ന ആ കുട്ടിയാണ് പിന്നീട് താരത്തിന്റെ നായികയായത്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban shares friendship video with aravind swami

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com