scorecardresearch
Latest News

സർവ്വം ഹൾക് മയം; വീട്ടിലെ സൂപ്പർഹീറോയ്‌ക്കൊപ്പം ചാക്കോച്ചൻ

മകനൊപ്പമുള്ള ചിത്രങ്ങളുമായി ചാക്കോച്ചൻ

Kunchacko Boban, Kunchacko Boban son Izahaak

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാഖ് ചാക്കോച്ചന്റെ ആരാധകർക്കും പ്രിയങ്കരനാണ്. മകൻ ഇസഹാഖിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം ഇടയ്ക്ക് ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.

മകനൊപ്പമുള്ള ഏതാനും ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് ചാക്കോച്ചൻ ഇപ്പോൾ. സൂപ്പർ ഹീറോയായ ഹൾക്കിന്റെ മുഖം മൂടിയണിഞ്ഞാണ് ഇസു ചാക്കോച്ചനൊപ്പം പോസ് ചെയ്യുന്നത്.

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്ന കൺമണിയാണ് ഇസഹാഖ്. മകന്‍ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

“ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍, ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” ഇസഹാഖുമായി ചാക്കോച്ചനുള്ള ആത്മബന്ധത്തെ കുറിച്ച് പ്രിയ പറയുന്നതിങ്ങനെ.

Also Read: ‘കൊറോണ കടിക്കും, ഞാൻ സ്കൂളിൽ പോവൂല,’ കുട്ടിക്കുറുമ്പുമായി ചാക്കോച്ചന്റെ ഇസ; വീഡിയോയുമായി ഉണ്ണിമായ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kunchacko boban shares adorable photos with son izahaak

Best of Express