scorecardresearch

ലവ് യൂ അപ്പാ; പിതാവിന്റെ ഓർമകളിൽ മലയാളികളുടെ പ്രിയ താരം

പിതാവിന്റെ ഓർമകൾ പങ്കുവച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ വൈകാരികമാണ്

പിതാവിന്റെ ഓർമകൾ പങ്കുവച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ വൈകാരികമാണ്

author-image
Entertainment Desk
New Update
Kunchako Boban, കുഞ്ചാക്കോ ബോബന്‍, Boban Kunchacko, ബോബൻ കുഞ്ചാക്കോ, Kunchako Boban son, കുഞ്ചാക്കോ ബോബന്‍ മകന്‍, Boban Kunchacko, izahaak kunchacko, Kunchako Boban ഇസഹാഖ് കുഞ്ചാക്കോ, ബോബൻ കുഞ്ചാക്കോ, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ, Kunchako biban son latest photos,

ചലച്ചിത്രനടൻ, സംവിധായകൻ, നിർമാതാവ്, ഉദയ സ്റ്റുഡിയോ തലവൻ എം കുഞ്ചാക്കോയുടെ മകൻ… പിന്നെ മലയാളത്തിന്റെ നിത്യഹരിത റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റെ അച്ഛൻ. ബോബൻ കുഞ്ചാക്കോയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. പിതാവിന്റെ ഓർമകൾ പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ വൈകാരികമാണ്. അദ്ദേഹത്തിനൊപ്പമുള്ള ഒരു ബാല്യകാല ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Advertisment

Read More: കൊച്ചു കുഞ്ചാക്കോയ്‌ക്കൊപ്പം മിസ്റ്റർ ബോബൻ; അപ്പന് ചാക്കോച്ചന്റെ ജന്മദിനാശംസകൾ

"സമ്പൂർണ്ണ മനുഷ്യനായിരിക്കില്ല .. തികഞ്ഞ മനുഷ്യനായിരിക്കില്ല .... (പക്ഷേ, പിന്നെ ആരാണ് ??) എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മൃദുലവും വൈകാരികവുമായ മനുഷ്യൻ! ഏറ്റവും വലിയ പ്രചോദകനും പിന്തുണക്കാരനും !! ചലിക്കുന്ന സർവവിജ്ഞാനകോശം !!!! ഇടയ്ക്ക് ഞാൻ നിങ്ങളെ മിസ് ചെയ്യും (അതെ, എന്റെ ജീവിതത്തിലെ ചില സന്തോഷകരമായ അവസരങ്ങളിൽ). എന്നാൽ എനിക്ക് ചുറ്റും, ഞങ്ങളുടെ കുടുംബത്തിന് ചുറ്റും, നിങ്ങളുടെ ചങ്ങാതിമാർ (എന്റെ കൂടി), നിങ്ങൾ സഹായിച്ചവർ എന്നിവരിലൂടെ നിങ്ങളുടെ സാന്നിധ്യം എല്ലായെപ്പോഴും ഞാൻ അറിയാറുണ്ട്. ഈ ലോകത്തിലെ എല്ലാവരേയും സ്വന്തം കുടുംബമായി പരിഗണിക്കുക, എന്ന, ജീവിതത്തിലെ ഏറ്റവും വലിയ പാഠം എന്നെ പഠിപ്പിച്ചതിന് നന്ദി. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അപ്പാ.. ഇസുവിന്റെ ബോബൻ അപ്പാപ്പാ... !!," കുഞ്ചാക്കോ ബോബൻ കുറിച്ചു.

Advertisment

ഉദയായുടെ ആദ്യകാല ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ബോബൻ കുഞ്ചാക്കോ ചലച്ചിത്ര രംഗത്തെത്തിയത്. എം.ആർ.എസ്. മണിയുടെ സംവിധാനത്തിൽ 1952ൽ പ്രദർശനത്തിനെത്തിയ അച്ഛൻ ആണ് ബോബൻ അഭിനയിച്ച ആദ്യചിത്രം.

പിതാവ് കുഞ്ചാക്കോ സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ, പഴയകാലത്തെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ എക്സൽ ഫിലിംസ്, എഴുപതുകളുടെ അവസാനം സ്ഥാപിച്ച പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസ് ഫാക്ടറി എന്നിവയുടെ സാരഥി ബോബൻ കുഞ്ചാക്കോ ആയിരുന്നു.

Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: