കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും സമ്മാനവുമെല്ലാം എന്തെന്ന് ചോദിച്ചാൽ അതിന്റെ മറുപടി ഇസഹാക്ക് എന്നായിരിക്കും. പതിനാല് വർഷം നീണ്ട കാത്തിരിപ്പിന് ശേഷം ഇസഹാക്ക് ജീവിതത്തിലേക്ക് വന്നപ്പോൾ ലോകം കീഴടക്കിയ സന്തോഷത്തിലാണ് ചാക്കോച്ചൻ. ഇന്ന് പ്രണയദിനത്തിലും ചാക്കോച്ചന് പറയാനുള്ളത് ഇസഹാക്കിനെ കുറിച്ചാണ്. ഭാര്യ പ്രിയ തന്ന ഏറ്റവും മനോഹരമായ വാലന്റൈൻസ് ഡേ സമ്മാനം എന്ന് പറഞ്ഞ് ഇസഹാക്കിന് എടുത്തുയർത്തുന്ന ഒരു ചിത്രമാണ് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

Read More: ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കൈക്കുമ്പിളിലാക്കി കുഞ്ചാക്കോ ബോബൻ

ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ് ഇപ്പോൾ ചാക്കോച്ചന്റേയും പ്രിയയുടേയും ലോകം. രണ്ട് മാസം കൂടി കഴിഞ്ഞാൽ ഇസയ്ക്ക് ഒരു വയസ് തികയും.

Read More: സൂര്യനായ് തഴുകി… അപ്പായിയ്‌ക്കൊപ്പം അസ്തമയം കാണുന്ന ഇസഹാക്ക്

ഏപ്രിൽ 17 നാണ് താൻ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. 42 വയസുകാരനായ കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്. ചാക്കോച്ചന്റെ ജീവിതം ഇപ്പോൾ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് എന്ന് നേരത്തേ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു.

‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” മകനുമായുള്ള ചാക്കോച്ചന്റെ അടുപ്പത്തെ കുറിച്ച് പ്രിയയുടെ വാക്കുകൾ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook