ചിത്രങ്ങൾ പലപ്പോഴും ഓർമകളിലേക്കാണ് തിരിച്ചുവിളിക്കുന്നത്. ചിലപ്പോഴൊക്കെ നഷ്ടബോധത്തോടെ അല്ലെങ്കിൽ കൗതുകത്തോടെയാണ് ഓരോ ഫോട്ടോഗ്രാഫും നമ്മളെ വരവേൽക്കുക. ഗായികയും നടിയും അവതാരകയുമായ റിമി ടോമി പങ്കുവച്ച ഒരു പത്രക്കട്ടിംഗിലെ ഫോട്ടോയാണ് ഇപ്പോൾ കൗതുകമുണർത്തുന്നത്.
ക്യാമ്പസുകളുടെയും കോളേജ് പിള്ളേരുടെയും ഹരമായിരുന്ന ചോക്ക്ളേറ്റ് നായകൻ കുഞ്ചാക്കോബോബനെ കാത്ത് നിൽക്കുന്ന ഒരു കൂട്ടം പെൺകുട്ടികളാണ് ചിത്രത്തിൽ. ആരാധനയോടെ നിൽക്കുന്ന പെൺകുട്ടികളുടെ കൂട്ടത്തിൽ ഒരാൾ റിമി ടോമിയാണ്.
“20 വർഷം മുൻപുള്ള ഈ ഫോട്ടോ ഇപ്പോ തപ്പി എടുത്ത ആൾക്ക് ഉമ്മ. ‘നിറം’ സിനിമ ഹിറ്റായ സമയം ആയിരുന്നു, ചാക്കോച്ചൻ എന്നാൽ പെൺപിള്ളേരുടെ ഹരം. അങ്ങനെ ആ ടൈമിൽ ആരാധനയോടെ ഓട്ടോഗ്രാഫിനായി നിൽക്കുന്ന ഞാൻ. ഈ ഫോട്ടോ അന്ന് പത്രത്തിൽ വന്നപ്പോൾ പാല അൽഫോൺസ് കോളേജിൽ ഒന്നൂടെ സ്റ്റാർ ആയി മാറി ഞാൻ. ഇന്നലെ ചാക്കോച്ചൻ തന്നെ ആണ് ഈ ഫോട്ടോ എനിക്ക് അയച്ച് തന്നതും,” റിമി ടോമി പറയുന്നു.
Read more: എന്നെ കൊണ്ട് റിമിയെ കെട്ടിക്കാന്‍ അപ്പച്ചന് പദ്ധതി ഉണ്ടായിരുന്നു: കുഞ്ചാക്കോ ബോബന്