വിദേശികളോട് മലയാളം സിനിമാ ഡയലോഗുകളെ കുറിച്ച് പറഞ്ഞാൽ ഇതെന്താ സംഭവം എന്ന് അവർ കണ്ണുമിഴിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ. ആണും പെണ്ണും അടക്കം ഒരു സംഘം മലയാളം സിനിമാ ഡയലോഗുകൾ അച്ചടിച്ച ടീഷർട്ടുമായി മുന്നിൽ വന്നു നിന്നാലോ? ആരുമൊന്ന് അമ്പരക്കുക സ്വാഭാവികം.
രമേഷ് പിഷാരടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രമേഷ് പിഷാരടി, കുഞ്ചാക്കോ ബോബൻ, പ്രിയ, ജോജു എന്നിവർ അടങ്ങുന്ന അഞ്ചംഗ സംഘത്തിന്റെ ചിത്രമാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്.
ജീൻസും വൈറ്റ് ടീഷർട്ടുമാണ് എല്ലാവരുടെയും വേഷം. ലേശം ഉളുപ്പ്, കേറിവാടാ മക്കളേ കേറിവാ, ആരോട് പറയാൻ ആര് കേൾക്കാൻ തുടങ്ങിയ രസികൻ സിനിമാ സംഭാഷണങ്ങൾ ടൈപ്പോഗ്രഫി ചെയ്ത ടീഷർട്ടുകളാണ് എല്ലാവരും അണിഞ്ഞിരിക്കുന്നത്.
“സായിപ്പിനോട് ഞാൻ പറഞ്ഞു എല്ലാം മഹത് വചനങ്ങൾ ആണെന്ന്,” എന്ന ക്യാപ്ഷനോടെ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ജോജുവിനുമൊപ്പമുള്ള ആംസ്റ്റർഡാം യാത്രയുടെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് രമേഷ് പിഷാരടി
ആംസ്റ്റർഡാമിൽ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ജോജുവിനുമൊപ്പം വെക്കേഷൻ ആഘോഷിക്കുകയാണ് രമേഷ് പിഷാരടി. യാത്രയുടെ കൂടുതൽ ചിത്രങ്ങളും താരങ്ങൾ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
അഭിനയത്തിന് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും ജോജുവും. സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും ഇടയ്ക്ക് മൂവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
Read more: പാട്ടിനെ കുറിച്ച് നല്ല അറിവുണ്ട്, പക്ഷേ പാടില്ല; മമ്മൂട്ടിയുടെ സംഗീത ആസ്വാദനത്തെക്കുറിച്ച് പിഷാരടി