/indian-express-malayalam/media/media_files/uploads/2022/02/Kunchacko-Boban-Priya.jpg)
മലയാളികളുടെ പ്രിയപ്പെട്ട കുടുംബനായകനാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ചാക്കോച്ചൻ ഇടയ്ക്ക് കുടുംബചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ദുബായ് സഫാരിയ്ക്കിടെ പ്രിയയ്ക്ക് ഒപ്പം പകർത്തിയ രസകരമായ ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് ചാക്കോച്ചൻ ഇപ്പോൾ.
മുതലയിൽ നിന്നും ഭാര്യയെ രക്ഷിക്കുന്ന ഭർത്താവ് എന്നാണ് ചിത്രത്തിന് ചാക്കോച്ചൻ നൽകിയിരിക്കുന്ന​ അടിക്കുറിപ്പ്. 'പ്രിയ പെട്ട മുതലാ ളി' എന്നാണ് ചാക്കോച്ചന്റെയും പ്രിയയുടെയും അടുത്ത സുഹൃത്തായ രമേഷ് പിഷാരടിയുടെ കമന്റ്.
പട, ഒറ്റ് എന്നിവയാണ് അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചാക്കോച്ചൻ ചിത്രങ്ങൾ.
പട, ഒറ്റ് എന്നിവയാണ് അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചാക്കോച്ചൻ ചിത്രങ്ങൾ.
അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ഒറ്റ്'. വാലന്റൈൻസ് ദിനത്തിൽ ചിത്രത്തിലെ ഒരു റൊമാന്റിക് മെലഡി പുറത്തിറങ്ങിയിരുന്നു.
തീവണ്ടി എന്ന ചിത്രത്തിന് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റ് ഒരേസമയം തമിഴിലും മലയാളത്തിലുമായാണ് ഒരുങ്ങുന്നത്. തമിഴ് റീമേക്കിന് രെണ്ടഗം എന്നാണ് പേരു നൽകിയിരിക്കുന്നത്.
25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സാമി മലയാളത്തിലെത്തുന്ന ചിത്രത്തിൽ ജാക്കി ഷെറോഫും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചാക്കോച്ചന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് രെണ്ടഗം. തെലുങ്ക് താരം ഈഷ റബ്ബയാണ് നായിക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.