/indian-express-malayalam/media/media_files/uploads/2019/04/priya-kunchacko-boban.jpg)
Kunchako Boban/ Instagramമലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആൺ കുഞ്ഞ് പിറന്ന വിവരം ഏറെ സന്തോഷത്തോടെയാണ് മലയാളികൾ വരവേറ്റത്. ഏപ്രിൽ 17 നായിരുന്നു കുഞ്ഞ് പിറന്ന വിവരം ചാക്കോച്ചൻ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ, പ്രിയയുടെ ബേബി ഷവറിന്റെയും പ്രിയയുടെ ജന്മദിനാഘോഷങ്ങളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഗര്‍ഭിണിയായിരിക്കുമ്പോള്‍ നടന്ന പ്രിയയുടെ ജന്മദിനാഘോഷത്തിന് തന്റെ സഹോദരിമാർ ഒരുക്കിയ സർപ്രൈസ് പാർട്ടിയുടെ ചിത്രങ്ങളും ചാക്കോച്ചൻ ഷെയർ ചെയ്തിട്ടുണ്ട്. പ്രിയയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്.
Kunchako Boban/ Instagram
Kunchako Boban/ Instagram
Kunchako Boban/ InstagramView this post on InstagramWhen my sisters gave her a surprise Priya on her most blessedBirthday
A post shared by Kunchacko Boban (@kunchacks) on
നാല്പത്തി രണ്ടു (42) വയസ്സുകാരനായ കുഞ്ചാക്കോ ബോബന്‍ 2005 ഏപ്രില്‍ രണ്ടിനാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്. ആറുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ ഇരുവർക്കും കുഞ്ഞുണ്ടായിരിക്കുന്നത്.
Read more: നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നു
മലയാളത്തിലെ നിത്യഹരിത പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്‍. വെള്ളിത്തിരയിലെത്തി 20 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മലയാളികള്‍ കുഞ്ചാക്കോയെ കാണുന്നത് ചോക്ലേറ്റ് പയ്യനായിട്ടാണ്. ‘അനിയത്തിപ്രാവും’ ‘നിറ’വും ‘പ്രിയ’വുമൊക്കെ കുഞ്ചാക്കോ ബോബനിലെ പ്രണയനായകനെ അടിവരയിട്ട സിനിമകളാണ്. അക്കാലത്ത് കോളേജ് സുന്ദരിമാരുടെ ആരാധനാപാത്രവും ഈ നടന്‍ തന്നെയായിരുന്നു. കരിയറിന്റെ ഹൈറ്റ്സില്‍ നില്‍ക്കുമ്പോഴാണ് ആരാധികമാരുടെ മനസ്സു തകര്‍ത്ത് കൊണ്ട് ചാക്കോച്ചന്‍ തന്റെ കൂട്ടുകാരിയും പ്രണയിനിയുമായിരുന്ന പ്രിയയെ വിവാഹം കഴിക്കുന്നത്.
'അനിയത്തിപ്രാവ്' എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us