കലൂര്‍ നിന്നിട്ട് ബാംഗ്ലൂര്‍ എന്നോ?; ചാക്കോച്ചനെ ട്രോളി മിഥുന്‍ മാനുവല്‍

ചാക്കോച്ചന്റ പോസ്റ്റിനു ‘അഞ്ചാം പാതിര’യുടെ സംവിധായകനായ മിഥുൻ മാനുവൽ നൽകിയ കമന്റാണ് സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്

Kunchacko Boban, Midhun Manuel Thomas

സംവിധായകനും നടനും എന്നതിനപ്പുറത്തേക്കുള്ളൊരു സൗഹൃദം പരസ്പരം സൂക്ഷിക്കുന്നവരാണ് കുഞ്ചാക്കോ ബോബനും മിഥുൻ മാനുവൽ തോമസും. കുഞ്ചാക്കോ ബോബന്റെ കരിയറിൽ അടുത്തിടെ ബ്രേക്ക് സമ്മാനിച്ച ചിത്രങ്ങളിൽ ഒന്നായ ‘അഞ്ചാം പാതിര’യുടെ സംവിധായകനും മിഥുൻ മാനുവൽ ആയിരുന്നു.

ഇപ്പോഴിതാ, കുഞ്ചാക്കോ ബോബന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റും അതിന് മിഥുൻ നൽകിയ കമന്റുമാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്. ‘ബാംഗ്ലൂർ ഡേയ്സ്’ എന്നാണ് ചിത്രത്തിന് ചാക്കോച്ചൻ നൽകിയ ക്യാപ്ഷൻ.

“കലൂർ റോഡിൽ വണ്ടിക്കകത്തു ഇരുന്നു വീഡിയോ ഇട്ടാൽ ബാംഗ്ലൂർ ആകില്ല മിഷ്ടർ..!! അയ്‌ന് മെനക്കെട്ടു ബാംഗ്ലൂർ പോണം,” എന്നാണ് വീഡിയോയ്ക്ക് മിഥുൻ നൽകിയ കമന്റ്. കമന്റിനു രസകരമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘അഞ്ചാം പാതിര’യുടെ വിജയത്തിനു പിന്നാലെ മറ്റൊരു ചിത്രത്തിനായി മിഥുനും കുഞ്ചാക്കോ ബോബനും കൈകോർക്കുന്നു എന്നാണ് റിപ്പോർട്ട്. ഇതിന്റെ വിശദവിവരങ്ങൾ ഇരുവരും വ്യക്തമാക്കിയിട്ടില്ല.

അഞ്ചാം പാതിരാ കഴിഞ്ഞ സ്ഥിതിക്ക്..!!

Posted by Midhun Manuel Thomas on Thursday, December 3, 2020

കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിലും തന്റെ പ്രിയപ്പെട്ട ചാക്കോ ബോയിയ്ക്ക് ആശംസകളുമായി മിഥുൻ എത്തിയിരുന്നു.

The wonderful human being, the sensible actor and the man with the most genuine laugh I have ever come across …

Posted by Midhun Manuel Thomas on Sunday, November 1, 2020

Read more: പാട്ടൊരു വഴിയ്ക്കും ചാക്കോച്ചൻ മറ്റൊരു വഴിയ്ക്കും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban post midhun manuel thomas comment viral

Next Story
എന്റെ സൂപ്പർ മോഡൽ കൺമണി; മകളുടെ ചിത്രവുമായി മുക്തMuktha, മുക്ത, muktha family, muktha daughter, Rimi Tomy, റിമി ടോമി, Rimi Tomy birthday, Rimi tomy, Rimi tomy, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com