scorecardresearch
Latest News

അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലി സെറ്റായി, എല്ലാം പോസ്റ്റ്മാന്റെ പ്രാർത്ഥനയെന്ന് കുഞ്ചാക്കോ ബോബൻ

“അപ്പോൾ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ, ചിലവുണ്ട്”, എന്നായിരുന്നു ആന്‍റണി വര്‍ഗീസിന്റെ കമന്റ്

Kunchacko Boban, actor, ie malayalam

കർണാടക സ്കൂൾ പാഠപുസ്തകത്തിൽ നടൻ കുഞ്ചാക്കോ ബോബനും. പാഠപുസ്തകത്തിൽ തന്റെ ഫൊട്ടോയും ഉൾപ്പെട്ട വിവരം സോഷ്യൽ മീഡിയയിലൂടെയാണ് താരം അറിയിച്ചത്. ”അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി… പണ്ട് കത്തുകള്‍ കൊണ്ടു തന്ന പോസ്റ്റുമാന്‍റെ പ്രാര്‍ത്ഥന’ എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്.

2010 ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ‘ഒരിടത്തൊരു പോസ്റ്റുമാൻ’ എന്ന സിനിമയിലെ ചിത്രമാണ് കർണാടക സർക്കാർ പോസ്റ്റ്മാനെ പരിചയപ്പെടുത്താനായി പാഠപുസ്തകത്തിൽ കൊടുത്തത്. നിരവധി താരങ്ങളാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റിനു താഴെ രസകരമായ കമന്റുകളുമായി എത്തിയത്. “അപ്പോൾ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ, ചിലവുണ്ട്”, എന്നായിരുന്നു ആന്‍റണി വര്‍ഗീസിന്റെ കമന്റ്.

മഹേഷ് നാരായണന്റെ അറിയിപ്പ്, പട, എന്താടാ സജീ തുടങ്ങ ഒരുപിടി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി റിലീസിന് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ് , ദിലീഷ് പോത്തൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘പട’ ഫെബ്രുവരിയിലാണ് റിലീസ് ചെയ്യുക.

Read More: കുടുംബമഹിമ കൊണ്ട് റേഷന്‍ കിട്ടില്ല, കാശ് തന്നെ വേണം: കുഞ്ചാക്കോ ബോബൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kunchacko boban photo in karnataka school text book