/indian-express-malayalam/media/media_files/uploads/2019/06/chackochan-Tovino.jpg)
റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കിപ്പുറവും നിറഞ്ഞ സദസില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്. ചിത്രത്തിലെ മൂന്ന് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് പാര്‍വ്വതിയും കുഞ്ചാക്കോ ബോബനും ടൊവിനോ തോമസുമാണ്. ഇവരുടെ ഒരു ഫണ്‍ വീഡിയോ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തിയ പൂര്‍ണ്ണിമ ഇന്ദ്രജിത് ഇപ്പോള്‍ ഇസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
Read More: ഡയലോഗ് പഠിക്കാന്‍ പാട് പെട്ട് ചാക്കോച്ചന്‍; അലമ്പാക്കി ടൊവിനോ: വീഡിയോ
പാര്‍വ്വതി തന്റെ കണ്ണുകൊണ്ട് ചില ഗോഷ്ടികള്‍ കാണിക്കുകയും അത് അനുകരിക്കാന്‍ ടൊവിനോയും ചാക്കോച്ചനും ശ്രമിക്കുകയുമാണ്. എന്നാര്‍ പാര്‍വ്വതി ചെയ്യുന്ന അത്ര രസത്തില്‍ ചെയ്യാന്‍ ഇരുവര്‍ക്കും സാധിക്കുന്നുമില്ല. പക്ഷെ വിട്ടു കൊടുക്കാന്‍ രണ്ടു പേരും തയ്യാറാകുന്നില്ല. കാണുന്നവരില്‍ ചിരിയുണര്‍ത്തുന്നതാണ് വീഡിയോ.
ഇതിന് മുന്‍പ് താന്‍ കഷ്ടപ്പെട്ട് ഡയലോഡ് പഠിക്കുമ്പോള്‍ തൊട്ട് മുമ്പിലിരുന്ന് മൊബൈലില്‍ കുത്തിക്കളിക്കുന്ന ടൊവിനോയുടെ വീഡിയോ കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ രംഗങ്ങള്‍ ഇവരറിയാതെ ക്യാമറയില്‍ പകര്‍ത്തിയത് പാര്‍വ്വതിയാണ്. വീഡിയോ പങ്കുവയ്ക്കുമ്പോള്‍ ചാക്കോച്ചന്‍ പാര്‍വ്വതിക്ക് പ്രത്യേക നന്ദിയും പറഞ്ഞിട്ടുണ്ട്.
ഇതിന് തൊട്ടു പിന്നാലെ 'ഡയലോഗ് പഠിച്ചു പഠിച്ചു ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ പാവം' എന്ന് പറഞ്ഞ് ടൊവിനോ ചാക്കോച്ചന്റെ ഒരു ഫോട്ടോയും പങ്കുവച്ചിരുന്നു. എന്തായാലും വൈറസ് സെറ്റിലെ രസകരമായ നിമിഷങ്ങള്‍ ആരാധകരും ഏറ്റെടുത്തു.
മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.സുരേഷന്‍ രാജന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് കലക്ടറായാണ് ടൊവിനോ തോമസ് എത്തുന്നത്. കമ്മ്യൂണിറ്റി മെഡിസിന്‍ ഡോക്ടര്‍ അന്നു ആയാണ് പാര്‍വ്വതി എത്തിയത്. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥ ഡോക്ടര്‍ സ്മൃതി ഭാസകറായി പൂര്‍ണ്ണിമയും എത്തി.
ഇവര്‍ക്ക് പുറമെ റിമ കല്ലിങ്കല്‍, ശ്രീനാഥ് ഭാസി, ഇന്ദ്രജിത് സുകുമാരന്‍, മഡോണ സെബാസ്റ്റിയന്‍, രേവതി, ജോജു ജോര്‍ജ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, സക്കരിയ, ദിലീഷ് പോത്തന്‍, റഹ്മാന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.