പത്ത് വർഷത്തോളം തന്നെ അലട്ടിയ കൈമുട്ട് വേദനയെ കുറിച്ച് തുറന്നുപറഞ്ഞ് മലയാളികളുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ. തന്റെ ഷോൾഡർ വേദന ഇപ്പോൾ പൂർണമായി ഭേദപ്പെട്ടെന്നും വലിയ സന്തോഷമുണ്ടെന്നും ചാക്കോച്ചൻ പറയുന്നു. ജിമ്മിൽ വർക്ക്‌ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവച്ചാണ് തനിക്ക് കൈമുട്ട് വേദനയിൽ നിന്നു ആശ്വാസം ലഭിച്ച വിവരം കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്.

“ഈ വീഡിയോ നിങ്ങൾക്ക് ഒരു സാക്ഷ്യമായി എടുക്കാം. അല്ലെങ്കിൽ, എന്റെ ദീർഘനാളായുള്ള സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെട്ടതിന്റെ സന്തോഷം ഞാൻ പങ്കുവയ്‌ക്കുകയാണ്. ഏകദേശം കഴിഞ്ഞ പത്ത് വർഷത്തോളമായി എന്റെ ഷോൾഡറുകൾക്ക് ചില ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു, പ്രത്യേകിച്ച് വലത് ഷോൾഡറിന്. ലിഗ്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നം എന്നെ അലട്ടിയിരുന്നു. നിശ്ചിത ഉയരത്തിൽ എനിക്ക് കൈകൾ ഉയർത്താൻ പോലും സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നു, വലത് കൈ ഉയർത്തണമെങ്കിൽ എന്റെ ഇടതു കൈ കൊണ്ട് താങ്ങി പിടിക്കേണ്ടി വന്ന അവസ്ഥ, എനിക്ക് ബാഡ്‌മിന്റൺ കളിക്കാനോ ക്രിക്കറ്റ് കളിക്കാനോ സാധിച്ചിരുന്നില്ല..അതിനേക്കാൾ ഉപരിയായി സിനിമയിലെ പാട്ട് രംഗങ്ങളിൽ എന്റെ സുന്ദരികളായ നായികമാരെ എടുത്തുപൊക്കാൻ പോലും സാധിക്കാതിരുന്ന മോശം അവസ്ഥ! തമാശകൾക്ക് അപ്പുറം ഒരു പുഷ് അപ് പോലും എടുക്കാൻ എന്നെക്കൊണ്ട് ഈ വർഷങ്ങളിൽ സാധിച്ചിരുന്നില്ല. എന്റെ ഓർത്തോ ഡോ.മാമൻ അലക്‌സാണ്ടറിനോട് ഞാൻ നന്ദി പറയുന്നു, അനാവശ്യ മരുന്നുകളോ അനാവശ്യ നിർദേശങ്ങളോ നൽകാതെ എനിക്ക് ആവശ്യമുള്ള സമയത്തെല്ലാം ഒപ്പം നിന്നതിന്…സൗഖ്യ സ്‌പർശമുള്ള മാന്ത്രിക മനുഷ്യനാണ് അദ്ദേഹം,” ചാക്കോച്ചൻ കുറിക്കുന്നു.

 

View this post on Instagram

 

This video maybe be accounted as a testimonial,or rather sharing my Happiness of a long cherished dream coming true. Almost for ten years,I was sustaining some major issues with both my shoulders,especially the right shoulder.Had a ligament tear/sprain which kept nagging me for almost a decade.There were days when I couldn’t rotate or raise my hand above a certain angle,days when I had to grip my right hand with my left hand to raise it,days when I was not able to play badminton,play cricket…and worse of all,not able to lift my beautiful heroines during song sequences!!!Jokes apart,I was not able to do even a single proper Push-up for all these years. I thank Dr.MAMMEN ALEXANDER,my Ortho Doctor who was always there for me whenever I needed,who didn’t prescribe any unnecessary medicines,nor did any unwanted procedures.He was my man with the magical healing touch!! Special thanks goes to my personal Trainer,#SHYJAN AUGUSTINE @CATAMOUNT GYM,for making me believe in myself and pushing me harder for realizing my dream.I was not at all a Gym type of guy and always found the health-club routine boring.But he was there motivating me,encouraging me,caring about my health issues and also praying for me.It took him just two months to make this change in me. This video might seem simple to many,but the childlike joy and happiness that I experienced was priceless.And if it is of some use to anyone, I am more than contented !! When the Excruciating pain makes you stronger and when the tears make way to smiles, …..Reinvent Yourself,Rejuvenate & Revive……

A post shared by Kunchacko Boban (@kunchacks) on

“എന്റെ ജിം ട്രെയിനർ ഷൈജന്‍ അഗസ്റ്റിനോടും നന്ദി പറയുന്നു. എന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ പിന്തുണച്ചതും എനിക്ക് എന്നിൽ തന്നെ വിശ്വാസമുണ്ടാകാൻ സഹായിച്ചതും അദ്ദേഹമാണ്. ഞാനൊരു ജിം തൽപരനായ ആളല്ല, ആരോഗ്യപരമായ ദിനചര്യകൾ എന്നെ മുഷിപ്പിക്കാറുണ്ട്. എന്നാൽ, അപ്പോഴെല്ലാം അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചും ധൈര്യം നൽകിയും കൂടെയുണ്ടായിരുന്നു. എന്നിൽ ഇത്ര മാറ്റങ്ങൾ കൊണ്ടുവരാൻ വെറും രണ്ട് മാസമാണ് അദ്ദേഹത്തിനു വേണ്ടിവന്നത്. ഈ വീഡിയോ പലർക്കും ലളിതമാണെന്ന് തോന്നുമെങ്കിലും, ഞാൻ അനുഭവിച്ച ഒരു കുട്ടിയുടേതുപോലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അത് ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനകരമാണെങ്കിൽ, ഞാൻ വളരെ സംതൃപ്‌തനാണ്!” സോഷ്യൽ മീഡിയയിൽ ചാക്കോച്ചൻ കുറിച്ചു.

Read more: അന്ന് ചാക്കോച്ചൻ ഹീറോ, ഞാൻ അവതാരകൻ; ഓർമ്മചിത്രവുമായി അനൂപ് മേനോൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook