പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു ഒരു കുഞ്ഞ് പിറന്നത്. താൻ അച്ഛനായ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ചാക്കോച്ചൻ പങ്കുവച്ചത്. തൊട്ടടുത്ത ദിവസം കുഞ്ഞിന്റെ ചിത്രവും കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

എന്നാൽ കുഞ്ഞിനെന്ത് പേരിടും എന്ന കാര്യത്തിൽ അന്ന് മുതലേ ആരാധകർക്കിടയിൽ ചർച്ചകൾ ഉണ്ടായിരുന്നു. കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരിടും എന്നായിരുന്നു മിക്ക പ്രേക്ഷകരുടേയും ഊഹം. എന്തായാലും ആ ഊഹം തെറ്റിയില്ല.

 

View this post on Instagram

 

……..The name…… BK/IKB???

A post shared by Kunchacko Boban (@kunchacks) on

കുഞ്ഞിന്റെ പേര് അത് തന്നെ. ബോബൻ കുഞ്ചാക്കോ. ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് നിശയില്‍ യേശുദാസിനോടാണ് താരം തന്റെ മകന്റെ പേര് വെളിപ്പെടുത്തിയത്.

Read More about Kunchako Boban: ഇതാണ് കുഞ്ചാക്കോ ബോബന്റെ രാജകുമാരന്‍

പരിപാടിയില്‍ അതിഥിയായല്ല അവതാരകനായായിരുന്നു കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെട്ടത്. പുരസ്‌കാര സ്വീകരണത്തിനായി വേദിയിലെത്തിയ യേശുദാസ് അച്ഛനായതില്‍ ചാക്കോച്ചനെ അഭിനന്ദിക്കുകയും മകന്റെ പേര് ചോദിക്കുകയും ചെയ്തു. തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്നായിരുന്നു കുഞ്ചാക്കോ ബോബൻ മറുപടി നൽകി.

Kunchako Boban blessed with Baby boy, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, കുഞ്ചാക്കോ ബോബന്‍ മകന്‍, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ

മകൻ ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചപ്പോൾ തന്നെ നിരവധി ആരാധകര്‍ ഈ പേര് ഊഹിച്ചിരുന്നു. ജൂനിയർ ബോബൻ കുഞ്ചാക്കോയ്ക്ക് സ്വാഗതം എന്നൊക്കെയായിരുന്നു കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നത്. കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരും ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു. മലയാള ചലച്ചിത്ര നടനും നിർമ്മാതാവും സംവിധായകനുമായിരുന്നു ബോബൻ കുഞ്ചാക്കോ. ബോബൻ കുഞ്ചാക്കോയുടെ പിതാവിന്റെ പേര് എം.കുഞ്ചാക്കോ എന്നായിരുന്നു.

Read More: നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നു

പിതാവ് കുഞ്ചാക്കോ സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ, പഴയകാലത്തെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ എക്സൽ ഫിലിംസ്, 70കളുടെ അവസാനം സ്ഥാപിച്ച പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസ് ഫാക്ടറി എന്നിവയുടെ സാരഥി ബോബൻ കുഞ്ചാക്കോ ആയിരുന്നു.

ഉദയായുടെ ആദ്യകാല ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്തെത്തിയത്. എം.ആർ.എസ്. മണിയുടെ സംവിധാനത്തിൽ 1952ൽ പ്രദർശനത്തിനെത്തിയ അച്ഛൻ ആണ് ബോബൻ അഭിനയിച്ച ആദ്യചിത്രം.

നാല്പത്തി രണ്ടു (42) വയസ്സുകാരനായ കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്‍-പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാകുന്നത്.

മലയാളത്തിലെ നിത്യഹരിത പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്‍. വെള്ളിത്തിരയിലെത്തി 20 വര്‍ഷങ്ങള്‍ ക‍ഴിഞ്ഞെങ്കിലും ഇന്നും മലയാളികള്‍ കുഞ്ചാക്കോയെ കാണുന്നത് ചോക്ലേറ്റ് പയ്യനായിട്ടാണ്. ‘അനിയത്തിപ്രാവും’ ‘നിറ’വും ‘പ്രിയ’വുമൊക്കെ കുഞ്ചാക്കോ ബോബനിലെ പ്രണയനായകനെ അടിവരയിട്ട സിനിമകളാണ്. അക്കാലത്ത് കോളേജ് സുന്ദരിമാരുടെ ആരാധനാപാത്രവും ഈ നടന്‍ തന്നെയായിരുന്നു. കരിയറിന്റെ ഹൈറ്റ്സില്‍ നില്‍ക്കുമ്പോഴാണ് ആരാധികമാരുടെ മനസ്സു തകര്‍ത്ത് കൊണ്ട് ചാക്കോച്ചന്‍ തന്റെ കൂട്ടുകാരിയും പ്രണയിനിയുമായിരുന്ന പ്രിയയെ വിവാഹം കഴിക്കുന്നത്‌.

അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook