Latest News

ബോബൻ കുഞ്ചാക്കോ അഥവാ ഇസഹാഖ് കുഞ്ചാക്കോ

ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിശേഷം കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്

Kunchako Boban, Kunchako Boban son, Boban Kunchacko, izahaak kunchacko, ഇസഹാഖ് കുഞ്ചാക്കോ, ബോബൻ കുഞ്ചാക്കോ, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മകന്‍, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ

അവൻ ബോബൻ കുഞ്ചാക്കോ അഥവാ ഇസഹാഖ് കുഞ്ചാക്കോ എന്നറിയപ്പെടും.

മകന്റെ പേര് വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു ഒരു കുഞ്ഞ് പിറന്നത്. താൻ അച്ഛനായ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ചാക്കോച്ചൻ പങ്കുവച്ചത്. തൊട്ടടുത്ത ദിവസം കുഞ്ഞിന്റെ ചിത്രവും കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

എന്നാൽ കുഞ്ഞിനെന്ത് പേരിടും എന്ന കാര്യത്തിൽ അന്ന് മുതലേ ആരാധകർക്കിടയിൽ ചർച്ചകൾ ഉണ്ടായിരുന്നു. കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരിടും എന്നായിരുന്നു മിക്ക പ്രേക്ഷകരുടേയും ഊഹം. എന്തായാലും ആ ഊഹം തെറ്റിയില്ല. ബോബൻ കുഞ്ചാക്കോ എന്നു മകന് പേരിട്ട ചാക്കോച്ചൻ ഇപ്പോൾ അവന്റെ പള്ളിയിലെ പേരും വെളിപ്പെടുത്തിയിരിക്കുകയാണ്- ഇസഹാഖ് കുഞ്ചാക്കോ.

Kunchako Boban, Kunchako Boban son, Boban Kunchacko, izahaak kunchacko, ഇസഹാഖ് കുഞ്ചാക്കോ, ബോബൻ കുഞ്ചാക്കോ, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മകന്‍, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ

ബൈബിളിൽ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നൽകുകയാണ് ചാക്കോച്ചനും പ്രിയയും.

എല്ലാ സ്നേഹത്തിനും പ്രാർത്ഥനകൾക്കും ഇസ നന്ദി അറിയിക്കുന്നു എന്നും കുഞ്ചാക്കോ കുറിക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിവരം ചാക്കോച്ചൻ പങ്കുവച്ചത്.

 

View this post on Instagram

 

…And the name is…. BOBAN KUNCHACKO aka IZAHAAK KUNCHACKO (Izza sends out his love to all for the wishes & prayers)

A post shared by Kunchacko Boban (@kunchacks) on

മുൻപ് പേര് പ്രഖ്യാപിക്കും മുൻപ് ഇൻസ്റ്ഗ്രാമിലൂടെ മകന്റെ പേര് BK/IKB? ഏതാവും എന്ന ചോദ്യം ചാക്കോച്ചൻ ഉന്നയിച്ചിരുന്നു. എന്റെ വോട്ട് IKB യ്ക്ക് എന്നു പറഞ്ഞ് യുവതാരങ്ങളായ ടൊവിനോ തോമസും സംയുക്ത മേനോനും ഗീതു മോഹൻദാസുമെല്ലാം രംഗത്തു വന്നിരുന്നു.

 

View this post on Instagram

 

……..The name…… BK/IKB???

A post shared by Kunchacko Boban (@kunchacks) on

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് നിശയ്ക്ക് ഇടയിൽ യേശുദാസിനോടാണ് ചാക്കോച്ചൻ തന്റെ മകന്റെ പേര് വെളിപ്പെടുത്തിയത്. പരിപാടിയില്‍ അതിഥിയായല്ല അവതാരകനായായിരുന്നു കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെട്ടത്. പുരസ്‌കാര സ്വീകരണത്തിനായി വേദിയിലെത്തിയ യേശുദാസ് അച്ഛനായതില്‍ ചാക്കോച്ചനെ അഭിനന്ദിക്കുകയും മകന്റെ പേര് ചോദിക്കുകയും ചെയ്തു. തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്നായിരുന്നു കുഞ്ചാക്കോ ബോബൻ മറുപടി നൽകി.

മകൻ ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചപ്പോൾ തന്നെ നിരവധി ആരാധകര്‍ ഈ പേര് ഊഹിച്ചിരുന്നു. ജൂനിയർ ബോബൻ കുഞ്ചാക്കോയ്ക്ക് സ്വാഗതം എന്നൊക്കെയായിരുന്നു കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നത്. കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരും ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു. മലയാള ചലച്ചിത്ര നടനും നിർമ്മാതാവും സംവിധായകനുമായിരുന്നു ബോബൻ കുഞ്ചാക്കോ. ബോബൻ കുഞ്ചാക്കോയുടെ പിതാവിന്റെ പേര് എം.കുഞ്ചാക്കോ എന്നായിരുന്നു.

Read more: ‘പ്രിയ’പ്പെട്ടവളുടെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് ചാക്കോച്ചൻ; വെെറൽ

നാല്പത്തി രണ്ടു (42) വയസ്സുകാരനായ കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്‍-പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാകുന്നത്.

അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban named son boban kunchacko izahaak kunchacko

Next Story
വിജയ്‌യുടെ പുതിയ ചിത്രത്തിൽ റെബ മോണിക്കയും; ലൊക്കേഷൻ ചിത്രങ്ങൾVijay, Thalapathy 63, Reba Monica John, വിജയ് , റേബ മോണിക്ക ജോൺ, Atlee, ആറ്റ്ലി, Indian Express Malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express