സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുലിമുരുകന് ശേഷം മലയാളത്തില്‍ വീണ്ടുമൊരു പുലി വേട്ടയുടെ കഥയൊരുങ്ങുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം ശിക്കാരി ശംഭുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സുഗീതാണ് ചിത്രത്തിന്റെ സംവിധായകന്‍.

മൃഗയയിലെ വാറുണ്ണിയെക്കുറിച്ചും പുലിമുരുകനിലെ മുരുകനെക്കുറിച്ചുമൊക്കെ ചിത്രത്തില്‍ പരാമര്‍ശം ഉണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ നല്‍കുന്ന സൂചനയനുസരിച്ച് ശിക്കാരി ശംഭു കോമഡി ചിത്രമാണ്.

കുഞ്ചാക്കോ ബോബന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരീഷ് കണാരന്‍, സലീംകുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സു സു സുധി വാത്മീകം ഫെയിം ശിവദയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ