Latest News

കൈനിറയെ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബന്‍

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഒരുകാലത്ത് മലയാളത്തിലെ ചോക്ലേറ്റ് നായകനായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ തന്റെ കരിയറില്‍ ഹിറ്റുകള്‍ വാരിക്കൂട്ടി മുന്നോട്ടു കുതിക്കുകയാണ് ഈ നടന്‍. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയായ ‘മാംഗല്യം തന്തുനാനേന’ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ‘ജോണി ജോണി യെസ് അപ്പാ’, ‘അള്ള് രാമേന്ദ്രന്‍’ എന്നിവയാണ് ചാക്കോച്ചന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍.

മാംഗല്യം തന്തുനാനേന

ഡോക്യുമെന്ററി സംവിധായകനും നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സൗ സദാനന്ദന്റെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. കുഞ്ചാക്കോ ബോബനും നിമിഷാ സജയനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു.

കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷേപഹാസ്യമായിരിക്കും സൗ ഒരുക്കുന്ന ചിത്രം. ചിത്രത്തില്‍ വലിയ ട്വിസ്റ്റുകളോ അടിപിടി രംഗങ്ങളോ സര്‍പ്രൈസുകളോ ഉണ്ടാകില്ലെന്നും ഇതൊരു കുഞ്ഞു കഥയാണെന്നുമാണ് സംവിധായിക പറയുന്നത്. നിമിഷയും കുഞ്ചാക്കോ ബോബനും ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

ജോണി ജോണി യെസ് അപ്പാ

‘രാമന്റെ ഏദന്‍ തോട്ടം’ എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും അനു സിതാരയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ജോണി ജോണി യെസ് അപ്പാ. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ജോണിയായും അനു സിതാരം ജെയ്‌സയായും എത്തുന്നു.

വൈശാഖ സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിച്ച്, ജോജി തോമസ് തിരക്കഥ ഒരുക്കി, ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചാക്കോച്ചന്‍ ചിത്രം ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്നതായിരിക്കും.

അള്ള് രാമേന്ദ്രന്‍

നവാഗതനായ ബിലാഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അള്ള് രാമേന്ദ്രന്‍’. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികമാരായി എത്തുന്നത് അപര്‍ണ്ണ ബാലമുരളിയും ചാന്ദ്‌നി ശ്രീധരനുമാണ്.

അരികില്‍ ഒരാള്‍, ചന്ദ്രേട്ടന്‍ എവിടെയാ, കലി, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ നല്ല സിനിമകള്‍ സമ്മാനിച്ച ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സാണ് അള്ള് രാമേന്ദ്രന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ചാക്കോച്ചന്‍ നായകനാവുമ്പോള്‍ കൃഷ്ണ ശങ്കറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന സിനിമയ്ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്മാനാണ്. സെന്‍ട്രല്‍ പിക്ച്ചേഴ്സാണ് സിനിമ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

രമേഷ് പിഷാരടിയുടെ സംവിധാനത്തിലെത്തിയ പഞ്ചവര്‍ണതത്തയാണ് കുഞ്ചാക്കോ ബോബന്റെ അവസാനമിറങ്ങിയ സിനിമ. സിനിമയില്‍ ചാക്കോച്ചന്റെ എം എല്‍ എ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. മുകളില്‍ പറഞ്ഞ മൂന്നു ചിത്രങ്ങള്‍ക്കു പുറമേ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban mangalyam thanthunanena johny johny yes appa allu ramendran anu sithara nimisha sajayan

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com